വിദ്യാ ബാലന്‍ ‘കൊലപാതക കേസി’ലെ പിടികിട്ടാപ്പുള്ളി

vidya-balanസൂപ്പര്‍ഹിറ്റ് ചിത്രം കഹാനിയുടെ രണ്ടാം ഭാഗം ടീസര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സിനിമയുടെ സ്വഭാവം പോലെ തന്നെ ദുരൂഹതജനിപ്പിക്കുന്ന ഒരു പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. കുറ്റവാളിയായ ദുര്‍ഗാ റാണി സിങിനെ കാണാന്മാനില്ല എന്ന വിവരങ്ങള്‍ അടങ്ങിയ വിദ്യ ബാലന്റെ ഒരു ചിത്രം ഉപയോഗിച്ചുള്ള പോസ്റ്ററാണിത്. 36 കാരിയായ ദുര്‍ഗാ റാണി സിംഗ്, കിഡ്നാപ്പിംഗും കൊലപാതകവും ഉള്‍പ്പെടെയുള്ള കേസുകളിലെ പിടികിട്ടാപ്പുള്ളി.

ഭര്‍ത്താവിനെ തേടി കൊല്‍ക്കത്തയിലെത്തിയ ഗര്‍ഭിണിയായ വിദ്യാ ഭാഗ്ചി എന്ന സ്ത്രീയെ ആണ് ആദ്യ ഭാഗത്തില്‍ വിദ്യാ ബാലന്‍ അവതരിപ്പിച്ചത്. നിഗൂഢവും ദുരൂഹവുമായ ഒരു ദൗത്യമാണ് വിദ്യയുടെ കൊല്‍ക്കത്താ യാത്രയില്‍ ഉണ്ടായിരുന്നത്. കഹാനി 2 ദുര്‍ഗാ റാണി സിംഗ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഡിസംബര്‍ 3ന് തീയറ്ററുകളിലെത്തും. സുജോയ് ഘോഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ രാംപാല്‍,ജുഗല്‍ ഹന്‍സ് രാജ് എന്നിവരാണ് മറ്റ് താരങ്ങള്‍.