സര്‍ജറിയുടെ സൈഡ് ഇഫക്റ്റുകള്‍ ; സിനിമയില്‍ നിന്നും ഇടവേളയെടുത്ത് സാമന്ത ; വിദേശത്ത് ചികിത്സയിലെന്ന് റിപ്പോര്‍ട്ട്

ഇന്ത്യന്‍ സിനിമയിലെ നായികമാരുടെ കണക്ക് എടുത്താല്‍ മുന്‍നിരയിലാണ് നടി സാമന്ത. തമിഴില്‍ മുന്‍നിര താരങ്ങളുടെ നായികയായി തിളങ്ങി നിന്നിരുന്ന സമയത്ത് തന്നെയായിരുന്നു നടിയുടെ വിവാഹം. വിവാഹത്തിന് പിന്നാലെ സിനിമയില്‍ നിന്നും കുറച്ചു നാള്‍ വിട്ടു നിന്ന താരം വിവാഹജീവിതത്തില്‍ നിന്നും പിന്‍വാങ്ങിയ ശേഷം പുഷ്പ എന്ന അല്ലു അര്‍ജുന്‍ സിനിമയിലെ ഒരു ഗാനത്തിലൂടെ ദേശിയ തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. കൂടാതെ ഫാമിലി മാന്‍ എന്ന സീരിസിലെ പ്രകടനവും താരത്തിന് ഏറെ ആരാധകരെ നേടി കൊടുത്തിരുന്നു. ഇപ്പോള്‍ കൈ നിറയെ സിനിമകളാണ് താരത്തിന്. ഒരു ഹോളിവുഡ് സിനിമയിലും സാമന്ത അഭിനയിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അത്രയ്ക്ക് നല്ല വാര്‍ത്തകള്‍ അല്ല നടിയെ പറ്റി കേള്‍ക്കുന്നത്. ഏറെ നാളായി സോഷ്യല്‍മീഡിയയില്‍ നിന്നും പൊതു പരപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് സാമന്ത. ഇതോടയാണ് സാമന്ത എവിടെയെന്ന് ആരാധകര്‍ അന്വേഷിച്ചു തുടങ്ങിയത്. സോഷ്യല്‍മീഡിയയില്‍ നിന്ന് ഇടവേളയെടുത്തതാകുമെന്നായിരുന്നു ആരാധകര്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് സാമന്ത വിട്ടു നില്‍ക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതോടെ സാമന്തയെ കുറിച്ച് ആശങ്ക പ്രകടിപിച്ച് ആരാധകരും രംഗത്തെത്തി. നിരവധി ഊഹാപോഹങ്ങളും വാര്‍ത്തകളുമായി നടിയുടെ അസാന്നിധ്യത്തെ കുറിച്ച് പുറത്തു വരുന്നത്. ചര്‍മ സംബന്ധമായ അസുഖങ്ങള്‍ മൂലമാണ് താരം സോഷ്യല്‍മീഡിയയില്‍ നിന്നും പൊതു ഇടങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശ രാജ്യത്ത് താരം ചികിത്സയിലാണെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.

പല തവണ രൂപമാറ്റ ശസ്ത്രക്രിയക്ക് നടി വിധേയയായിരുന്നു. സിനിമയില്‍ വന്ന കാലത്തു നിന്നും ഏറെ മാറ്റങ്ങളാണ് നടിക്ക് രൂപത്തില്‍ പിന്നീട് ഉണ്ടായത്. ഇതെല്ലം ശസ്ത്രക്രിയയിലൂടെയാണ് ശരിയാക്കി എടുത്തത്. ഈ ശസ്ത്രക്രിയകളുടെ സൈഡ് ഇഫക്റ്റ് കാരണമാണ് നടി ഇപ്പോള്‍ മാറി നില്ക്കാന്‍ കാരണമെന്ന് ഗോസിപ്പുകള്‍ ഉണ്ട്. എന്നാല്‍ സാമന്തയുമായി ബന്ധപ്പെട്ടവര്‍ ഇതുവരെ വാര്‍ത്തകളോട് പ്രതികരിക്കുകയോ നിജസ്ഥിതി എന്താണെന്ന് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. അതേസമയം, സാമന്തയുടെ അസാന്നിധ്യം മൂലം നിരവധി സിനിമാ പ്രൊജക്ടുകളും പ്രതിസന്ധിയിലാണ്. വിജയ് ദേവരകൊണ്ടയും സാമന്തയും ആദ്യമായി ഒന്നിച്ചെത്തുന്ന ഖുഷിയാണ് ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുന്ന ഒരു സിനിമ. യശോദ, ശാകുന്തളം എന്നീ ചിത്രങ്ങളാണ് സാമന്തയുടെ മറ്റ് പ്രൊജക്ടുകള്‍. ചിത്രീകരണം പൂര്‍ത്തിയായ ശാകുന്തളത്തിന്റെ പ്രമോഷന്‍ പരിപാടികളും ആരംഭിക്കാനിരിക്കുകയാണ്. സാമന്ത തിരിച്ചെത്തിയാല്‍ മാത്രേ പ്രമോഷന്‍ ആരംഭിക്കാനാകൂ. അതുകൊണ്ടു തന്നെ ആരാധകരും സിനിമാ പ്രവര്‍ത്തകരും നടിയുടെ തിരിച്ചു വരവിനു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്.