തുമാരി സുലുവിലൂടെ വിദ്യാബാലന്റെ ശക്തമായ തിരിച്ചുവരവ്

സുരേഷ് ത്രിവേണി സംവിധാനം ചെയ്ത് വിദ്യാബാലന്‍ പ്രധാനവേഷമിടുന്ന തുമാരി സുലു വമ്പന്‍ കലക്ഷനോടുകൂടി മുന്നേറുന്നു. ഇന്ത്യയില്‍ ഒട്ടവനധി സ്‌ക്രീനുകളിലായി നവംബര്‍ പതിനേഴിനാണ് തുമാരി സുലു റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് 5 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രം 19 കോടി വാരിക്കൂട്ടിയെന്ന് പ്രശസ്ത സിനിമാ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തു. ഇനിയുള്ള ദിവസങ്ങള്‍ കൂടുതല്‍ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് ബോളിവുഡ് ഇതിവൃത്തങ്ങളും സൂചിപ്പിക്കുന്നത്.

ഗ്ലാമര്‍ വേഷങ്ങളിലൂടെ ബോളിവുഡിന്റെ പ്രിയനടിയായ വിദ്യാ ബാലന്‍ സുലോചന എന്ന റേഡിയോ ജോക്കിയായ വീട്ടമ്മയെ അവതരിപ്പിക്കുന്ന സിനിമയാണ് തുമാരി സുലു. ടീ സീരിസിന്റെയും എലിപ്‌സിസ് എന്റര്‍ടെയ്ന്‍മെന്റ് ബാനറുകളുടെ കീഴിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

വീഡിയോ: