സോളാര്‍ കേസ് ശാലു മേനോനെ വെറുതെ വിട്ടു ; ബിജുവും സരിതയും കുറ്റക്കാര്‍ ; വിധി ഉച്ചയ്ക്ക് ശേഷം

കൊച്ചി : വിവാദമായ സോളാര്‍ കേസിലെ ആദ്യ കേസിന്റെ വിധി ഇന്നു പ്രഖ്യാപിക്കും. കേസില്‍ സീരിയല്‍ താരം ശാലു മേനോനെ കോടതി വെറുതെ വിട്ടു എന്നാല്‍  ബിജു രാധാകൃഷ്ണും സരിത എസ് നായരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.  ശാലു മേനോനെയും അമ്മ കലാദേവിയേയും ടീം സോളാറിലെ ജീവനക്കാരനായ മണിലാലിനേയുമാണ് കോടതി വെറുതെ വിട്ടത്. ഇന്ന് ഉച്ചയ്ക്ക് ശേഷം വിധി പ്രസ്താവിക്കും. വഞ്ചാനകുറ്റമാണ് ഇവരുടെ മേല്‍ ചുമത്തിയിരുന്നത്. പെരുമ്പാവൂര്‍ മുടിക്കല്‍ കുറ്റപ്പാലില്‍ വീട്ടില്‍ സജാദില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ്  കേസ്. കേരള സംസ്ഥാനത്തിനെ തന്നെ പിടിച്ചു കുലുക്കിയ വിവാദമായ സോളാര്‍ കേസിലേക്ക് നയിച്ച ആദ്യ കേസാണിത്. സജാദ് നല്‍കിയ പരാതിയിലാണ് പെരുമ്പാവൂര്‍ പോലീസ് സരിതയെ അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെയാണ്   വിവിധ പരാതികള്‍ ഇവര്‍ക്കെതിരെ ഉയര്‍ന്ന് വന്നത്. കേസിലെ ഒന്നും രണ്ടും പ്രതികളാണ് ബിജുവും സരിതയും.