തട്ടിപ്പിനു വേണ്ടി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെ ഉപയോഗിച്ചെന്ന് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫിസിനു ഗുരുതര വീഴ്ച പറ്റിയെന്നു വിമര്‍ശനം. തട്ടിപ്പുകാരായ സരിത എസ്.നായരും ബിജു രാധാകൃഷ്ണനും അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫിസ് ദുരുപയോഗപ്പെടുത്തി.

കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിനെതിരേയും വിമര്‍ശനമുണ്ട്. എന്നാല്‍, സോളര്‍ ഇടപാടുകള്‍ ഖജനാവിനു നഷ്ടമുണ്ടാക്കിയിട്ടില്ലെന്നു കമ്മിഷന്‍ കണ്ടെത്തിയതായാണു സൂചന. ഡി.ജി.പി. റാങ്കിലുള്ള ഒരു അന്വേഷണ ഉദ്യോഗസ്ഥനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതായാണ് സൂചന.

ടീം സോളര്‍ നടത്തിപ്പുകാരായ സരിത അടക്കമുള്ളവര്‍ക്കു മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധം സ്ഥാപിക്കാനായി. പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ജിക്കുമോന്‍, ജോപ്പന്‍, സലിംരാജ് തുടങ്ങിയവരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. ഇതു ദുരുപയോഗപ്പെടുത്തിയാണു തട്ടിപ്പ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.