ദേശീയ ടീമിലേക്കുള്ള ശ്രീയുടെ മടങ്ങിവരവ് അടഞ്ഞ അധ്യായമല്ല: ടി.സി മാത്യു


കൊച്ചി: ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി മാത്യു ശ്രീശാന്തിനു തുണയാകുമോ? 39 വയസുകാരനായ നെഹ്റക്ക് ടീമില്‍ മടങ്ങിയെത്താമെങ്കില്‍ മലയാളി താരം എസ്. ശ്രീശാന്തിനും അതിന് കഴിയുമെന്നാണ് ടി.സി മാത്യുവിന്റെ അഭിപ്രായം. ദേശീയ ടീമിലേക്കുള്ള ശ്രീയുടെ മടങ്ങിവരവ് അടഞ്ഞ അധ്യായമല്ല, അദ്ദേഹം ഇപ്പോഴും മികച്ച ബൗളര്‍ തന്നെയാണ്, നല്ല രീതിയില്‍ പരിശീലനം നടത്തുന്നു, ബി.സി.സി.ഐയുടെ ഇടക്കാല ഭരണത്തലവന്‍ വിനോദ് റായിക്ക് ഇതു സംബന്ധിച്ച് കത്ത് അയക്കാനും ടി.സി മാത്യു നിര്‍ദ്ദേശിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടി.സി മാത്യു ഇക്കാര്യം വ്യക്തമാക്കിയത്.