പുതിയ ഫീച്ചര്‍: വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ലോക്കേഷന്‍ കണ്ടെത്താം


കാലിഫോര്‍ണിയ: വാട്‌സ് ആപ്പ് ഉപയോഗിക്കുന്നവരുടെ ലോക്കേഷന്‍ കണ്ടെത്തുന്നതിനുള്ള പുതിയ ഫീച്ചര്‍ വാട്‌സ് ആപ്പ് അവതരിപ്പിക്കുമെന്നു റിപ്പോര്‍ട്ട്. വൈകാതെ തന്നെ സുഹൃത്തുക്കളും ബന്ധുക്കളും എവിടെ ഇരുന്നാണ് വാട്‌സ്ആപ്പില്‍ മെസേജുകള്‍ അയക്കുന്നതെന്ന് ഏളുപ്പത്തില്‍ മനസിലാക്കാം.

ആന്‍ഡ്രോയിഡ് 2.16.399, ഐഒഎസ് 2.17.3.28 ബീറ്റാ വേര്‍ഷനുകളിലാണ് പുതിയ ഫീച്ചര്‍ ലഭ്യമാവുക. നിലവില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ലോക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള ഫീച്ചര്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ലൈവായി ലോക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള സൗകാര്യം ഇപ്പോഴില്ല.

പുതിയ ഫീച്ചര്‍ ലഭിക്കുന്നതിനായി ഉപഭോക്താക്കള്‍ വാട്‌സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ലൈവ് ലോക്കേഷന്‍ ഷെയറിങ് ആക്ടിവ് ചെയ്യണം. എത്ര സമയത്തേക്കാണ് ലൈവ് ലോക്കേഷന്‍ ഷെയറിങ് നല്‍കേണ്ടതെന്നും ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാം. വാട്‌സ് ആപ്പില്‍ മെസേജുകള്‍ അയച്ചതിന് ശേഷം എഡിറ്റ്, ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്ന് പറഞ്ഞിരുന്നു.