കൊതിയൂറും ഗ്രീന്‍ ചിക്കന്‍…


ആവശ്യമുള്ളവ :

ചിക്കന്‍…ഒന്ന്
മല്ലിഇല..ഒരുകെട്ട്
പുതിനഇല…….കുറച്ച്
സവാള 3
കോഴിമസാല 2,3 ടീ സ്പൂണ്‍
പച്ചമുളക് 8
കശുവണ്ടി 50 ഗ്രാം
വെളുത്തുള്ളി ഒരു കുടം
ഇഞ്ചി ഒരു വലിയ കഷ്ണം
തയിര്/നാരങ്ങ

ഉണ്ടാക്കുന്ന വിധം :
കോഴി തയിര് അല്ലെങ്കി ല്‍നാരങ്ങനീര് ഒഴിച്ച് ഉപ്പും മഞ്ഞളും കൂട്ടി തിരുമ്മി ഒരു അരമണിക്കൂര്‍ വഴറ്റാനായി വയ്ക്കുക. പാനില്‍വെളിച്ചെണ്ണ/വെജ് ഓയില്‍ ഒഴിച്ച്അതില്‍..വെളുത്തുള്ളി ഇഞ്ചി സവാള പച്ചമുളക് എന്നിവ വഴറ്റിഎടുക്കുക. അതിലേയ്ക്ക് കശുവണ്ടിയും കോഴിമസാലയും ഇട്ടുഒന്ന് ചൂടാവുമ്പോള്‍ എല്ലാം കൂടി അരച്ചെടുക്കുക….അരയ്ക്കുമ്പോള്‍ അതിന്റെ കൂടെ മല്ലിയിലയും പുതിനഇലയും കൂടി ചേര്‍ത്തു വേണം അരയ്ക്കാന്‍. പാനില്‍ വെളിച്ചെണ്ണ /വെജ് ഓയില്‍ ഒഴിച്ച് ഒരു സവാള കുറച്ചു ഇഞ്ചി വെളുത്തുള്ളി ഇവ ഇട്ടു വഴറ്റി ബാക്കി അരപ്പും കോഴിയും ചേര്‍ത്തു ആവശ്യത്തിനു ഉപ്പും ചേര്‍ത്തു അടച്ചുവേവിക്കുക.