കരിമീന്‍ വാഴയിലയില്‍ പൊള്ളിച്ചത്
കരീമീന്‍ പൊള്ളിച്ചതെന്നു കേട്ടാല്‍ നാവിന്‍ തുമ്പില്‍ വെള്ളം വരാത്തവര്‍ ചുരുക്കമായിരിക്കും. നാട്ടിന്‍പുറങ്ങളിലെ കള്ളുഷാപ്പുകളിലെ കരിമീന്‍ കറിയാണെങ്കില്‍ പറയേണ്ട കാര്യമില്ല.
ആവശ്യമായ സാധനങ്ങള്‍:
കരിമീന്‍ ആവശ്യത്തിന്
കുരുമുളക് പൊടി അര ടീസ്പൂണ്‍
ഉണക്കമുളക് 12 എണ്ണം
ചുവന്നുള്ളി 8 എണ്ണം
വെളുത്തുള്ളി 7/8 അല്ലി
മഞ്ഞള്‍പൊടി അര ടേബിള്‍ സ്പൂണ്‍
എണ്ണ, ഉപ്പ് ആവശ്യത്തിന്.
നാരങ്ങ ഒരെണ്ണം
പാചകം ചെയ്യുന്ന വിധം
കരിമീന്‍ കഴുകി വരഞ്ഞു വൃത്തിയാക്കി വയ്ക്കുക. അതില്‍ ഉപ്പും നാരങ്ങാനീരും പുരട്ടി വച്ചശേഷം മഞ്ഞള്‍പൊടി,കുരുമുളകുപൊടി, ഉണക്കമുളക്, ചുവന്നുള്ളി,വെളുത്തുള്ളി ഇവ നന്നായി അരച്ച് മീനില്‍ പുരട്ടി വയ്ക്കുക. വാഴയിലയില്‍ എണ്ണ പുരട്ടി അതില്‍ മീന്‍ വച്ച് മടക്കി ഒരു പരന്ന പാത്രത്തില്‍ വച്ച് വേവിക്കുക. രണ്ടു വശവും മൂപ്പിച്ചെടുക്കുക. രുചിയൂറും കരിമീന്‍ പൊള്ളിച്ചത് റെഡി.