വധഭീഷണിയെ തുടര്‍ന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷ ശക്തമാക്കി
വധഭീഷണി ലഭിച്ചതിനെ തുടര്‍ന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷ ശക്തമാക്കി. ഇന്ന് ഉച്ചയോടെ കുന്നകുളം സ്വദേശിയായ ഒരാളുടെ ഫോണിലേക്കാണ് വധഭീഷണി സന്ദേശം ലഭിച്ചത്. സിപിഎം പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി മുഖ്യമന്ത്രി ഇപ്പോള്‍ മണ്ണാര്‍ക്കാടാണുള്ളത്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കി. മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഫോണിന്റെ ഉടമയായ കുന്നംകുളം സ്വദേശി തൃശ്ശൂര്‍ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.