ബദ്ധ വൈരികളുടെ ലെയ്‌സ് കെട്ടലിന് കാണികളുടെ കയ്യടി

ഇന്ത്യ പാക്ക് അണ്ടര്‍19 വേള്‍ഡ് കപ്പ് സെമിഫൈനലില്‍ ഇന്ത്യ പാകിസ്താനെ 203 റണ്‍സിന് തകര്‍ത്തു. ക്രിക്കറ്റ് ലോകത്തെ ബദ്ധ വൈരികള്‍ തമ്മിലുള്ള മത്സരം എക്കാലത്തും ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം പകരുന്നതാണ്. എന്നാല്‍ വീറോടെയുള്ള പോരാട്ടത്തിനിടയിലും കുട്ടി താരങ്ങള്‍ അവരുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കളിക്കളത്തില്‍ പ്രകടിപ്പിച്ചു.

48 ആം ഓവറില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ശുഭ് മാന്‍ ഗില്‍ 93 റണ്‍സ് എടുത്തു നില്‍ക്കെ അഴിഞ്ഞു പോയെ ഷൂ ലെയ്‌സ് കെട്ടികൊടുന്ന പാക്ക് കളിക്കാരനെ കാണാന്‍ ഇടയായി, പോരാതെ പുറത്താകാതെ സെഞ്ച്വറി തികച്ച ഗില്ലിനെ പാക് താരങ്ങള്‍ ഹസ്തദാനം നല്‍കി അഭിനന്ദിക്കുന്നതും കണ്ടു. പാക്ക് ഇന്നിങ്സില്‍ 7 ആം ഓവറില്‍ 2 വിക്കറ്റു നഷ്ടപ്പെട്ടു നില്‍ക്കെ പാക്ക് ബാറ്റ്‌സ്മാന്‍ റോഹയിലിനു ഷൂ ലെയ്‌സ് കെട്ടി കൊടുക്കുന്ന ഇന്ത്യന്‍ താരത്തെയും കണ്ടു. കളിക്കാരുടെ ഈ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ആവേശപ്പൂരത്തിനിടയില്‍ കാണികളുടെ കയ്യടിവാങ്ങി.