കേസുകള്‍ നടത്താന്‍ സ്വകാര്യ അഭിഭാഷകര്‍ക്ക് കോടികള്‍ ധൂര്‍ത്തടിച്ച് കേരളസര്‍ക്കാര്‍

ഒരു വശത്ത് കേരള പുനര്‍നിര്‍മ്മാണത്തിന് വേണ്ടി കാശില്ല കാശില്ല എന്ന് വിലപിക്കുന്ന സംസ്ഥാനസര്‍ക്കാര്‍ മറുവശത്ത് വ്യവഹാര വഴിയില്‍ ദുര്‍ചിലവ് നടത്തുന്നു എന്ന് റിപ്പോര്‍ട്ട്. 24 ന്യൂസാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഓരോ ദിവസവും ലക്ഷങ്ങളാണ് ഈ വഴിയിലൂടെ കേരളത്തിന് നഷ്ടപ്പെടുന്നത് അവര്‍ പറയുന്നു.

ഹൈക്കോടതിയിലെ പ്രധാന കേസുകളില്‍ സംസ്ഥാനത്തിന് വേണ്ടി ഹാജരാകുന്ന ഡല്‍ഹിയില്‍ നിന്നുള്ള സ്വകാര്യ അഭിഭാഷകര്‍ക്ക് നല്‍കുന്നത് അവരുടെ നിശ്ചിത വേതനത്തിനെക്കാള്‍ പത്തിരട്ടിയോളം പ്രതിഫലവും ലക്ഷങ്ങളുടെ യാത്രാ താമസ്സ ചിലവും.

ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന സര്‍ക്കാര്‍ അഭിഭാഷകര്‍ ഉള്ളപ്പോഴാണ് ഡല്‍ഹിയിലെ സ്വകാര്യ അഭിഭാഷകരെ പ്രോത്സാഹിപ്പിയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അമിത താത്പര്യം. 2018 ല്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേസ് നടത്താന്‍ എ.ജിയുടെ നേത്യത്വത്തിലുള്ള സംസ്ഥാനത്തെ അഭിഭാഷക സംഘത്തിന് കേരളം പ്രതിഫലം നല്‍കിയ തുക പത്ത് കോടി അന്‍പത് ലക്ഷത്തി നാല്പത്തി നാലായിരത്തി തൊണ്ണൂറ്റി ആറ് രൂപ. സര്‍ക്കര്‍ രേഖകള്‍ പ്രകാരമുള്ള ഔദ്യോഗിക കണക്കാണ് ഇത്.

ഇത്രയധികം തുക കേസുകളുടെ നടത്തിപ്പിന് ചിലവിടുന്നതിന് സംസ്ഥാനമാണ് അധികമായ് ലക്ഷങ്ങള്‍ പ്രതിദിനം നല്‍കി സ്വകാര്യ അഭിഭാഷകരെ ഹൈക്കൊടതിയില്‍ എത്തിയ്ക്കാന്‍ മത്സരിയ്ക്കുന്നത്. ഒരോ സിറ്റിംഗിനും ലക്ഷങ്ങള്‍ക്ക് പ്രതിഫലത്തിന് പുറമേ കോണ്‍ഫറന്‍സ് ഫീസായും യാത്ര താമസ ചിലവിലും ഇവര്‍ ലക്ഷങ്ങള്‍ കൈപറ്റുന്നു.

എറെ ശ്രദ്ധേയം ഇങ്ങനെ സംസ്ഥാനത്ത് എത്തുന്ന മിക്ക സ്വകാര്യ അഭിഭാഷകരും കൈപറ്റുന്നത് അവര്‍ ഡല്‍ഹിയില്‍ കൈപറ്റുന്നതിനെക്കാള്‍ പത്തിരട്ടിയോളം പ്രതിഫല തുകയാണെന്നതാണ്. ഉദാഹരണമായ് ഡല്‍ഹിയില്‍ ഒരു സിറ്റിംഗിന് ഒരു ലക്ഷത്തി പതിനായിരം രൂപ പല്ലവ് സിസോദിയയ്ക്ക് നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇതേ അഭിഭാഷകന് സംസ്ഥാനത്ത് നല്‍കുന്നത് സിറ്റിംഗ് ഒന്നിന് പത്ത് ലക്ഷം രൂപയാണ്.

വളരെ പ്രധാനപ്പെട്ട കേസുകളില്ല ഇവര്‍ കേരളത്തില്‍ എത്തുന്നതെന്നതും ശ്രദ്ധേയമാണ്. ഹരിണ്‍ പി റാവലിന് ഒറ്റ സിറ്റിംഗിന് പത്ത് ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കേസ് പാസ് ഓണ്‍ ചെയ്യാന്‍ വരെ എത്തുമ്പോഴും ഇതേ പത്ത് ലക്ഷത്തോളം രൂപയാണ് നല്‍കുന്നത്.

ഇതിനെല്ലാം പുറമെ എയര്‍ ടിക്കറ്റിനും, താമസത്തിനും വേറെയും തുക ചെലവാക്കുന്നത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാറിന്റെ നയം പ്രധാന കേസുകളില്‍ ആവശ്യമെങ്കില്‍ മാത്രം തലസ്ഥാനത്ത് നിന്ന് സീനിയര്‍ അഭിഭാഷകരെ കൊണ്ട് വന്നാല്‍ മതിയെന്നതായിരുന്നു. എന്നാല്‍ സ്വകാര്യ അഭിഭാഷകരെ ഇറക്കുമതി ചെയ്ത് ദുര്‍ച്ചെലവ് നടത്താന്‍ മത്സരിക്കുകയാണ് ഈ സര്‍ക്കാര്‍.