ഉത്തര കൊറിയയില്‍ ചിരിക്കാന്‍ പാടില്ല ; ചിരിച്ചാല്‍ ജയില്‍ ശിക്ഷ

ഒട്ടും വിശ്വാസ്യയോഗ്യമല്ലാത്ത എന്നാല്‍ സത്യമായ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഗിന്നസ് ബുക്കില്‍ കയറാന്‍ യോഗ്യതയുള്ള രാജ്യമാണ് ഉത്തര കൊറിയ. സ്വേച്ഛാധിപത്യ ഭരണത്തിന്റെ നേര്‍ ചിത്രമാണ് ആ രാജ്യം. കിംഗ് ജോംഗ് ഉനിന്റെ ഭരണ പരിഷ്‌ക്കാരങ്ങള്‍ അവിടുള്ള ജനങ്ങള്‍ക്ക് ജയിലും മറ്റുള്ള രാജ്യക്കാര്‍ക്ക് കോമഡിയുവുമാണ്. കനത്ത ഭക്ഷ്യ ക്ഷാമം തുടരുന്ന ഉത്തര കൊറിയയില്‍ ഇപ്പോളിതാ ജനങ്ങള്‍ ചിരിക്കാന്‍ പാടില്ല എന്ന നിയമവും നിലവില്‍ വന്നു.

ചിരിക്കുന്നതിനും, മദ്യപിക്കുന്നതിനും, പലവ്യഞ്ജനം വാങ്ങുന്നതിനുമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 11 ദിവസത്തേക്കാണ് ഭരണകൂടം വിലക്കേര്‍പ്പെടുത്തിയത്.
ഉത്തര കൊറിയന്‍ മുന്‍ നേതാവ് കിം ജോംഗ് ഇലിന്റെ ഓര്‍മദിനത്തോടനുബന്ധിച്ച് ദുഃഖസൂചകമായാണ് അധികൃതര്‍ ഇത്തരമൊരു വിചിത്ര ഉത്തരവ് പുറത്തിറക്കിയത്. 1994 മുതല്‍ 2011 വരെ ഉത്തര കൊറിയ ഭരിച്ചിരുന്നത് കിം ജോംഗ് ഇല്‍ ആയിരുന്നു. 11 ദിവസം നീണ്ടുനില്‍ക്കുന്ന ഈ ദുഃഖാചരണ കാലയളവില്‍ വിലക്കുകള്‍ ലംഘിച്ചാല്‍ അത്തരക്കാരെ അറസ്റ്റ് ചെയ്യും. എല്ലാ വിധത്തിലുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്കും, പിറന്നാള്‍ ആഘോഷങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്കും വിലക്ക് ബാധകമാണ്.