പ്രളയത്തില്‍ മുങ്ങി നോര്‍ത്ത് കൊറിയ ; ലോകത്ത് പ്രളയങ്ങള്‍ തുടര്‍ക്കഥയാകുന്നു

ചൈനയ്ക്കും ഫിലിപ്പീന്‍സിനും പിന്നാലെ പ്രളയത്തില്‍ മുങ്ങി നോര്‍ത്ത് കൊറിയയും. 1100 വീടുകളാണ് പ്രളയത്തെ തുടര്‍ന്ന് നശിച്ചത്. വെള്ള പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന് നീരവധി ആളുകളെ മാറ്റി പാര്‍പ്പിച്ചു. ദിവസങ്ങളോളം നീണ്ട് നിന്ന കനത്ത മഴയെ തുടര്‍ന്നാണ് പ്രളയം ഉണ്ടായതെന്ന് നോര്‍ത്ത് കൊറിയന്‍ സ്റ്റേറ്റ് മീഡിയ അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് നിരവധി റോഡുകള്‍ ഒലിച്ച് പോകുകയും നിരവധി ആളുകള്‍ ഒറ്റപ്പെടുകയും ചെയ്തിരുന്നു. കാര്‍ഷിക മേഖലയിലും പ്രളയത്തെ തുടര്‍ന്ന് കനത്ത നഷാനഷ്ടം ഉണ്ടായി. കാര്‍ഷിക മേഖലയില്‍ വന്‍ നാശനഷ്ടം ഉണ്ടായത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.

കോവിഡ് രോഗം പടര്‍ന്ന് പിടിക്കുന്നത് സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഇത് ഭക്ഷ്യ ക്ഷാമം ഉണ്ടാകുമോയെന്നും ആശങ്ക ഉയരുന്നുണ്ട്.ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ നോര്‍ത്ത് ഹാംഗ്യോങ്ങിന്റെ ചില ഭാഗങ്ങളില്‍ 500 മില്ലീമീറ്ററിലധികം മഴ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സ്റ്റേറ്റ് ഹൈഡ്രോ-മെട്രോളജിക്കല്‍ അഡ്മിനിസ്‌ട്രേട്ടര്‍ പറഞ്ഞു.

അതെ സമയം ദക്ഷിണ ഹാംഗ്യോങ്ങില്‍ ആ ദിവസങ്ങളില്‍ ശരാശരി പ്രതിമാസ മഴയേക്കാള്‍ കൂടുതല്‍ മഴ രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രളയങ്ങള്‍ ഉണ്ടായികൊണ്ടിരിക്കുകയാണ്. ഇത് വര്‍ഷം തന്നെ വന്‍ തോതില്‍ ചൂടും ഉയര്‍ന്നിരുന്നു. ലോകത്തെമ്പാടുമുള്ള രാജയങ്ങളില്‍ വളരെ രൂക്ഷമായ കാലാവസ്ഥയാണ് ഇപ്പോള്‍ അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിലായി അമേരിക്കയില്‍ കാനഡയിലും ഉഷ്ണ തരംഗം ഉണ്ടായിരുന്നു. അതെ സമയം തന്നെ യൂറോപ്പിലും ഇന്ത്യയിലും വന്‍ തോതില്‍ പ്രളയവും ഉണ്ടായിരുന്നു. അത് പോലെ തന്നെ സൈബീരിയയില്‍ കാട്ട്തീ പടര്‍ന്ന് പിടിച്ചതും ആഫ്രിക്കയിലും ബ്രസീലിലും കനത്ത വരള്‍ച്ച ഉണ്ടായതും കാലാവസ്ഥ വ്യതിയാനത്തിന്റെ ഉദാഹരണങ്ങള്‍ ആണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.