ഉത്തരകൊറിയയുടെ പ്രധാന വരുമാനസ്രോതസ്സായി മാറി ക്രിപ്‌റ്റോ കറന്‍സി മോഷണം

കാര്യം ധാരാളം അണുവായുധങ്ങള്‍ ഒക്കെ കയ്യില്‍ ഉണ്ട് പക്ഷെ ഇപ്പോള്‍ നിലനില്‍പ്പിനു മോഷണം പതിവാക്കിയിരിക്കുകയാണ് ഉത്തര കൊറിയ. ക്രിപ്റ്റോ കറന്‍സി എക്സേഞ്ചുകളില്‍ നടത്തുന്ന സൈബര്‍ അറ്റാക്കുകള്‍ ഉത്തരകൊറിയയുടെ പ്രധാന വരുമാനസ്രോതസ്സായി മാറിയെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ധനകാര്യ സ്ഥാപനങ്ങള്‍ ക്രിപ്‌റ്റോ കറന്‍സി ഏജന്‍സികള്‍ എന്നിവയില്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ നടത്തുന്ന സൈബര്‍ അറ്റാക്കുകള്‍ ഉത്തരകൊറിയയുടെ പ്രധാനപ്പെട്ട വരുമാന സ്രോതസ്സാണെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യു.എന്‍ റിപ്പോര്‍ട്ടുകള്‍ ഉദ്ദരിച്ചാണ് റോയിട്ടേഴ്സ് വാര്‍ത്തപുറത്തു വിട്ടത്. യൂറോപ്പിലും ഏഷ്യയിലും വടക്കേ അമേരിക്കയിലുമായി മൂന്ന് ക്രിപ്റ്റോ കറന്‍സി എക്‌സേഞ്ചുകളില്‍ നിന്ന് ഉത്തരകൊറിയ 50 മില്യണിലധികം ഡോളര്‍ മോഷ്ടിച്ചതായാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ക്രിപ്റ്റോ കറന്‍സി ഏജന്‍സികളില്‍ ഏഴോളം ആക്രമണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. ഇതിലൂടെ നിരവധി തുക മോഷ്ടിച്ചു. ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ ക്രിപ്റ്റോ കറന്‍സി ഏജന്‍സികളെ നിരന്തരമായി ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ട് പറയുന്നു.