സ്വിറ്റസര്‍ലന്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി വനിതകള്‍ അമരക്കാരായി ബി ഫ്രണ്ട്സിന് നവനേതൃത്വം

സൂറിച്ച്: ലൂസി വേഴേപറമ്പില്‍ പ്രസിഡന്റും പുഷ്പാ തടത്തില്‍ സെക്രെട്ടറിയും സംഗീത മണിയേരി ട്രെഷററുമായി സ്വിറ്റസര്‍ലന്‍ഡിലെ ബി ഫ്രണ്ട്സിന് പുതിയ നേതൃത്വം നിലവില്‍ വന്നു. ഇത് ആദ്യമാണ് വനിതകള്‍ നേതൃത്വം നല്‍കുന്ന പുതിയ ഭരണസമിതി

ഡിസംബര്‍ രണ്ടാം തീയതി സൂറിച്ചില്‍ നടത്തിയ ജനറല്‍ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ബി ഫ്രണ്ട്സ് സ്വിറ്റസര്‍ലണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വനിതകള്‍ പ്രധാനസ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപെടുന്നത്.

ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ പ്രസിഡണ്ട് ടോമി തൊണ്ടാംകുഴിയുടെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ അധ്യക്ഷന്‍ ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും സെക്രട്ടറി ബോബ് തടത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും തുടര്‍ന്ന് ട്രഷറര്‍ ബിന്നി വെങ്ങാപ്പള്ളില്‍ കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ 2022 -23 വര്‍ഷം സംഘടന നടത്തിയ വിവിധ പ്രോഗ്രാമുകള്‍ യോഗം വിലയിരുത്തി ഓരോ പ്രോഗ്രാമിനുംവേണ്ടി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കോര്‍ഡിനേറ്റേഴ്സിനെയും, എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും, അംഗങ്ങളെയും, വിമന്‍സ് ഫോറത്തെയും യോഗം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. 2022ല്‍ സംഘടനയുടെ ഇരുപതാം വാര്‍ഷികാഘോഷങ്ങളും 23ലെ ഓണമഹോത്സവവും വന്‍ വിജയമാക്കിത്തീര്‍ത്ത എല്ലാവര്‍ക്കും പ്രത്യേകം അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു.

തുടര്‍ന്ന് ചീഫ് ഈക്ഷന്‍ കമ്മീഷണര്‍ ആയിസ്റ്റാന്‍ലി ഡെന്നീസിനേയും സഹായി ആയി പ്രിന്‍സ് കാട്രൂകുടിയേയും യോഗം തെരെഞ്ഞെടുത്തു. തുടര്‍ന്ന് ഇവരുടെ മേല്‍നോട്ടത്തില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ 2024 -25 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ ഐക്യകണ്ഡേന യോഗം തെരെഞ്ഞെടുത്തു.

പ്രസിഡന്റ് ലൂസി വേഴേപറമ്പില്‍, സെക്രട്ടറി പുഷ്പാ തടത്തില്‍, ട്രഷറര്‍ സംഗീതാ മണിയേരി, വൈസ് പ്രസിഡന്റ് ലിസി വടക്കുംചേരി, ജോയിന്റ് സെക്രെട്ടറി ബീനാ കാവുങ്ങല്‍, ജോയിന്റ് ട്രെഷറര്‍ ആഷ്ലി തടത്തില്‍, ആര്‍ട്‌സ് കണ്‍വീനര്‍ ബിന്ദ്യ രതീഷ്, ജോയിന്റ് ആര്ട്‌സ് കണ്‍വീനര്‍ മേഴ്സി വെളിയന്‍, സ്പോര്‍ട്‌സ് കണ്‍വീനര്‍ ആന്റന്‍സ് വേഴേപറമ്പില്‍, പി ആര്‍ ഓ ടോമി തൊണ്ടാംകുഴി എന്നിവരേയും വിമന്‍സ് ഫോറം കോര്‍ഡിനേറ്റേഴ്സ് ഷൈനി മാളിയേക്കല്‍, ഷേര്‍ളി മാപ്പലകയില്‍, യൂത്ത് ഫോറം കോഓര്‍ഡിനേറ്റര്‍ ലിസാ സണ്ണി, ചാരിറ്റി കോഓര്‍ഡിനേറ്റര്‍ ജോമോന്‍ പത്തുപറയില്‍ ഉള്‍പ്പെടെ മുപ്പത്തിനാല് പേരടങ്ങിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. പ്രസിഡന്റ് ടോമി തൊണ്ടാംകുഴിയും സെക്രെട്ടറി ബോബ് തടത്തിലും എക്‌സ് ഒഫീഷ്യോ ആയി പുതിയ കമ്മിറ്റിയിലും തുടരും. സംഘടനയുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഓഡിറ്ററായി ടെര്‍ലി കണ്ടന്‍കേരിയെയും നിയമിച്ചു.

https://befriends.ch/office-bearers/present/

സ്ത്രീ മുന്നേറ്റത്തിനുള്ള കരുത്തുറ്റ കാല്‍വെപ്പായും സ്ത്രീ ശാക്തീകരണത്തെ ത്വരിതപ്പെടുത്താനും സംഘടനയില്‍ സ്ത്രീകളുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പാക്കാനും പുതിയ തെരഞ്ഞെടുപ്പിലൂടെ സാധ്യമാവട്ടെയെന്ന് അഭിപ്രായപെട്ടുകൊണ്ട്, പുതിയ കമ്മിറ്റിക്ക് എല്ലാ ഭാവുകങ്ങളും നിലവിലെ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ടോമി തൊണ്ടാംകുഴി ആശംസിച്ചു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീ മുന്നേറ്റം പ്രകടമാവുമ്പോള്‍ രണ്ടു പതിറ്റാണ്ടിലേറെ കാത്തിരുന്ന സുവര്‍ണ്ണ നിമിഷത്തിനാണ് സംഘടന സാക്ഷ്യം വഹിക്കുന്നതെന്ന് സെക്രെട്ടറി ശ്രീ ബോബ് തടത്തില്‍ അഭിപ്രായപ്പെട്ടു..

സംഘടനാ തലത്തില്‍ തഴക്കവും പഴക്കവും കഴിവുമുള്ള വ്യക്തികളെ കമ്മിറ്റിയിലേക്ക് ലഭിച്ചതു സംഘടനയുടെ വളര്‍ച്ചക്ക് കാരണമാകുമെന്നു പുതിയ പ്രസിഡന്റ് അഭിപ്രായപ്പെട്ടു, കൂടാതെ സംഘടനയുടെ ആദ്യവനിതാ പ്രെസിഡന്റായി തന്നെ തെരെഞ്ഞെടുത്തതിലും തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും പ്രസിഡന്റ് ലൂസി വേഴേപറമ്പില്‍ നന്ദി പ്രകാശിപ്പിച്ചു. ചര്‍ച്ചയില്‍ അംഗങ്ങള്‍ ഉയര്‍ത്തിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നടപ്പാക്കുമെന്ന് പുതു സെക്രെട്ടറി പുഷ്പാ തടത്തില്‍ തന്റെ നന്ദി പ്രകടനത്തില്‍ യോഗത്തെ അറിയിച്ചു.പുതിയ ഭാരവാഹികളെ യോഗം അനുമോദിച്ചു.

സംഘടനാ ബൈലോ പ്രകാരം പുതുവര്‍ഷദിനമായ ജനുവരി ഒന്നു മുതല്‍ പുതിയ കമ്മിറ്റി നിലവില്‍ വരും-