കമ്പവലിയുടെ യോദ്ധാക്കള്‍ അരയും തലയും മുറുക്കി കുതിച്ചെത്തുന്ന വടംവലി മാമാങ്കത്തിനും ,കാര്‍ഡ് ,ചെസ്സ് ചമ്പ്യന്‍ഷിപ്പിനും സ്വിറ്റസര്‍ലണ്ടിന്റെ മണ്ണില്‍ പോര്‍ക്കളം ഒരുങ്ങുന്നു….ബി ഫ്രണ്ട്സ് – ഉത്സവ് 23 – ആഗസ്റ്റ് 27 നു സൂറിച്ചില്‍ . പ്രവേശനം സന്ദര്‍ശകര്‍ക്ക് തികച്ചും സൗജന്യം
ബി ഫ്രണ്ട്സ് സെപ്റ്റംബര്‍ രണ്ടിനൊരുക്കുന്ന ഓണമഹോത്സവത്തിന്റെ ഭാഗമായി ഒന്നാംവാരമായ ആഗസ്റ്റ് 27 നു കലിപൂണ്ട തിരകളെ ചെറു പുഞ്ചിരിയോടെ കീറി മുറിച്ച് ആഴിയുടെ ആഴങ്ങളില്‍ കൊമ്പന്മാരെ ചാട്ടുളികൊണ്ട് തളച്ച് കരയിലും കടലിലും വിസ്മയം തീര്‍ക്കുന്ന അരയനെ പോലെ …..മുന്‍പില്‍ വരുന്ന കൊമ്പനെ കമ്പ കയറില്‍ കുറുക്കുന്ന മനോഹരമായ വടം വലി മത്സരത്തിന് ബി ഫ്രണ്ട്സ് സ്വിറ്റസര്‍ലാന്‍ഡ് ഉത്സവ് 3 ലൂടെ സാക്ഷ്യം വഹിക്കുകയാണ് …..
സൂര്യനസ്തമിക്കാത്തതെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തീ തുപ്പുന്ന വെടിയുണ്ടകള്‍ക്ക് മുന്‍പില്‍ വിരിമാര്‍ കാട്ടി വീരോതിഹാസങ്ങള്‍ തീര്‍ത്ത രക്തസാക്ഷികളുടെ കര്‍മം കൊണ്ടും ജന്മം കൊണ്ടും അനുഗ്രഹീതമായ ഇന്ത്യയുടെ മണ്ണില്‍ നിന്നും കുടിയേറിയ മലയാളികകള്‍…അതേ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തീ തുപ്പുന്ന വെടിയുണ്ടകള്‍ക്ക് മുന്‍പില്‍ നെഞ്ചുവിരിച്ച് നിന്ന് സ്വാതന്ത്ര്യം നേടിയവരുടെ പിന്മുറക്കാര്‍ സ്വിസ്സ് മണ്ണില്‍…. ഇതാ….. മറ്റൊരു പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ് …
അരികൊമ്പനെയും കാട്ടുപോത്തിനേയും കൊമ്പില്‍ കുരുക്കി പിടിച്ച് നിര്‍ത്തിയ അനുഭവ സമ്പത്തുമായി കാരിരുമ്പിന്റെ കരുത്തുള്ള അച്ചായന്മാര്‍ മാറ്റുരക്കുന്ന കമ്പവലി മത്സരം …സൂറിച്ചിലെ ഗ്രൂനിങ്ങനില്‍ ആഗസ്റ്റ് 27 ന് ഞായറാഴ്ച !…പോരാട്ടത്തിന് പേര് കേട്ട് പോര്‍ കച്ച മുറുക്കി പോരാടി ജയിക്കാന്‍ ഉറച്ച് മാള്‍ട്ടയില്‍ നിന്നും, ജര്‍മ്മനി, ഇറ്റലി, ഓസ്ട്രിയ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന കമ്പവലിക്കാര്‍ കരുത്ത് തെളിയിക്കുന്ന മനോഹരമത്സരം …
അവര്‍ക്ക് ചെക്ക് വെക്കാന്‍ ‘കടത്തനാടന്‍ കളരിയിലെ പതിനെട്ടടവും പയറ്റി തെളിഞ്ഞ ഗുരുക്കന്മാരെ പോലെ വടം വലിയുടെ തന്ത്ര മന്ത്രങ്ങളെ തങ്ങളുടെ കൈകാല്‍ കരുത്തിലേക്ക് ആവാഹിച്ച് കൊണ്ട് ഭയനാകരമായ മെയ് വഴക്കവും വഴുതി വീഴാത്ത കടഞ്ഞെടുത്ത കാല്‍ കരുത്തുമായി കടന്നു വരുന്ന സ്വിസ്സിലെ ചുണക്കുട്ടന്മാര്‍!
കണ്ണിമ വെട്ടാതെ എതിരാളികളുടെ കാല്‍ വിടവുകള്‍ കണ്ട് എതിരാളികളുടെ കോട്ടയില്‍ നിന്നും വലിച്ചിടുന്ന കമ്പവലിയിലെ താര ചക്രവര്‍ത്തികള്‍ ആയ ടീമുകള്‍ മാറ്റുരക്കുന്ന കരുത്തിന്റെ മത്സരം!…
ചകിരി നാരുകള്‍ ചേര്‍ത്തുണ്ടാക്കിയ പൊന്‍വടത്തിന്റെ ഇരു തലങ്ങളില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന വടം വലി മത്സരം ആഗസ്ത് 27ന് ഞായറാഴ്ച പ്രൗഢ ഗംഭീരമായി അരങ്ങേറുകയാണ്….
കുട്ടികളുടെ പ്രത്യേക താല്പര്യപ്രകാരം ഇരുപത്തിയൊന്ന് (21) വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി ചെസ്സ് മത്സരം കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ വിവിധ ഇനങ്ങളിലുള്ള കാര്‍ഡ് മത്സരവും നടത്തപ്പെടുന്നു.
ബി ഫ്രണ്ട്സ് സെപ്റ്റംബര്‍ രണ്ടിനോരുക്കുന്ന ഓണമഹോത്സവത്തിന്റെ ഒന്നാം വാരമായ ഉത്സവ് 23ലെ വടം വലി മത്സരത്തിന്റെ വിസമയം ഇതാ ഒരു പുതിയ ജാലകത്തില്‍ നിങ്ങള്‍ക്ക് സമ്മാനിക്കുകയാണ് ബി ഫ്രണ്ട്സ്… സ്വിറ്റസര്‍ലണ്ടില്‍ ഇദംപ്രദമായി ഒരുക്കുന്ന ഈ മഹോത്സവത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും… ഈ ഓണമഹോത്സവത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നു.
ഓണമഹോത്സവം രണ്ടാം വാരമായ സെപ്തംബര് രണ്ടിന് സൂറിച്ചില്‍ ഒരുക്കുന്ന ഓണസദ്യയിലേക്കും, നൃത്തനൃത്ത്യങ്ങളിലേക്കും റിമിടോമിയും സംഘവുമൊരുക്കുന്ന ലൈവ് മ്യൂസിക് ഇവന്റിലേക്കും ഏവര്‍ക്കും സ്വാഗതം ..ഇനിയും ടിക്കെറ്റ് ബുക്ക് ചെയ്യാത്തവര്‍ എക്‌സികുട്ടീവ് കമ്മിറ്റിയെ ബന്ധപ്പെടാവുന്നതാണ്.