ബി ഫ്രണ്ട്‌സ് സംഘടിപ്പിച്ച ഷട്ടില്‍ ടൂര്‍ണമെന്റിനു ആവേശകരമായ സമാപനം
മത്സരമെന്നതിനേക്കാള്‍ സൗഹൃദത്തിനും കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യസംരക്ഷണത്തിനുംവേണ്ടി വര്‍ഷങ്ങളായി ബി ഫ്രണ്ട്സ് സ്വിറ്റ്‌സര്‍ലന്‍ഡ് സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഈ വര്‍ഷം ഏപ്രില്‍ രണ്ടാം തിയതി ശനിയാഴ്ച്ച സൂറിച്ചിലെ വെറ്സിക്കോണിലെ ഷട്ടില്‍സോണില്‍ നടത്തപ്പെട്ടു.
കോവിഡ് മഹാമാരിയില്‍ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കളിക്കളങ്ങളില്‍ ആരവമുണര്‍ത്തുകയായിരുന്നു ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരാര്‍ത്ഥികള്‍. ഈ ആവേശം തെളിയിക്കുന്നതായിരുന്നു ടൂര്‍ണമെന്റിന്റെ വിജയവും. രാവിലെ പതിനൊന്നരക്ക് ആരംഭിച്ച മത്സരങ്ങളില്‍ പങ്കെടുക്കുവാനും, കാണാനും, മത്സരിക്കുന്നവര്‍ക്കു ആവേശം പകരുവാനും സ്വിസ്സിലെ നാനാഭാഗത്തുനിന്നും കായിക പ്രേമികള്‍ എത്തുകയുണ്ടായി.മത്സരങ്ങളില്‍ നിരവധി ടീമുകള്‍ പങ്കെടുത്തു
അഞ്ചു വിഭാഗങ്ങളിലായി നടന്ന ടൂര്‍ണമെന്റ്റിന്റ്റെ ഔപചാരികമായ ഉത്ഘാടനം സംഘടനാ ഭാരവാഹികളുടെയും കായികപ്രേമികളുടെയും സാന്നിധ്യത്തില്‍ ബി ഫ്രണ്ട്സ് പ്രസിഡന്റ് ടോമി തൊണ്ടാംകുഴി നിര്‍വഹിച്ചു, തദവസരത്തില്‍ സഘടനയിലെ അംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഇതുവരെയുള്ള ടൂര്ണമെന്റുകളുടെ വിജയമെന്നും, ജൂബിലി വര്‍ഷം ആഘോഷിക്കുന്ന സംഘടനയുടെ എല്ലാ പരിപാടികളിലും സ്വിസ്സ് സമൂഹത്തിന്റെ പൂര്‍ണ്ണ സഹകരണം അഭ്യര്ഥിക്കുകയും, നാളുകള്‍ക്കുശേഷം ജേഴ്സി അണിഞ്ഞിറങ്ങിയ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേരുകയും ചെയ്തു. സ്‌പോര്‍ട്‌സ് കണ്‍വീനര്‍ റെജി പോള്‍ സ്വാഗതം ആശംസിക്കുകയും ടൂര്‍ണമെന്റിന്റെ നടപടിക്രമങ്ങള്‍ വിവരിക്കുകയും ചെയ്തു. സംഘടനയുടെ പി ആര്‍ ഓ ശ്രീ ജിമ്മി കൊരട്ടിക്കാട്ടുതറയില്‍ അവതാരകനായിരുന്നു.
ടൂര്‍ണമെന്റിലെ മത്സരവിജയികള്‍: ബോയ്സ് (Under 18) സിംഗിള്‍സില്‍ യോനാസ് തെക്കുംതല ഒന്നാം സ്ഥാനത്തിനും, രണ്ടാം സ്ഥാനത്തിന് കരണ്‍ സിംഗ് ചാവാലയും മൂന്നാം സ്ഥാനത്തിന് യോനാഥന്‍ പോളും അര്‍ഹരായി. മിക്‌സഡ് ഡബിള്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം സിനി സാം എറിക്ക ടീമും രണ്ടാം സ്ഥാനം ലിബിന്‍ കോലാട്ടുകുടി എറിക്ക ജി ടീമും കരസ്ഥമാക്കി. വനിതാ വിഭാഗം ഡബിള്‍സ് വിഭാഗത്തില്‍ വിന്നി എം, എറിക്ക എം ഒന്നാം സ്ഥാനവും, നിര്‍മല വാളിപ്ലാക്കല്‍ എറിക്ക ജി രണ്ടാം സ്ഥാനവും കരസ്ഥമാക്കി .
അമ്പതു വയസ്സിനു മുകളിലുള്ളവരുടെ മത്സരത്തില്‍ ഒന്നാം സ്ഥാനം ബെന്‍സണ്‍ പഴയാറ്റില്‍, ആന്റന്‍സ് വേഴപ്പറമ്പിലും രണ്ടാം സ്ഥാനം സെബി പാലാട്ടി, സോബി നെടുംകാരി കൂട്ടുകെട്ടും നേടിയെടുത്തു.
പുരുഷ വിഭാഗം ഡബിള്‍സില്‍ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം Reji Paul & Rogil Zacharia, രണ്ടാം സ്ഥാനം George Avarachen & Jobin Joseph എന്നീ ടീമുകള്‍ക്കും, മൂന്നാം സ്ഥാനം Antance Vezhapambil & Lantwin Vezhaparampil ടീമും നേടിയെടുത്തു. ജോബിന്‍ ജോസെഫ് ടൂര്‍ണമെന്റിലെ ഏറ്റവും നല്ല കളിക്കാരനായീ തെരഞ്ഞെടുക്കപെട്ടു. ഫൈനല്‍ മത്സരങ്ങള്‍ നിയന്ത്രിച്ചിരുന്നത് മോനിച്ചന്‍ നല്ലൂരാണ്.
വാശിയേറിയ മത്സരങ്ങള്‍ക്ക് ശേഷം സമ്മാനദാനം എട്ടുമണിയോടെ നടത്തുകയുണ്ടായി. മോഡറേറ്റര്‍ ആയിരുന്ന പി ര്‍ ഓ ജിമ്മി കൊരട്ടിക്കാട്ടുതറയിലിന്റെ ആമുഖ പ്രസംഗത്തോടെ സമാപന ചടങ്ങുകള്‍ ആരംഭിച്ചു. വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നതിനോടൊപ്പം സ്‌പോര്‍ട്‌സിനു നമ്മുടെ ജീവിതത്തിലുള്ള ആവശ്യകതയെപറ്റി സ്പോര്‍ട്‌സ് കണ്‍വീനര്‍ റെജിപോളും, ട്രഷററും ടൂര്‍ണമെന്റ് കോര്‍ഡിനേറ്ററുമായ സജു പൊന്നാനക്കുന്നേലും ഓര്‍മ്മിപ്പിക്കുകയുമുണ്ടായി.
മത്സരവിജയിയികള്‍ക്കു സംഘടനയുടെ ഓഫീസ് ഭാരവാഹികളും എക്ക്‌സികുട്ടീവ് കമ്മിറ്റി അംഗങ്ങളും വുമണ്‍സ് ഫോറവും ചേര്‍ന്ന് ട്രോഫികള്‍ സമ്മാനിക്കുകയുണ്ടായി. വൈസ് പ്രസിഡണ്ട് പ്രിന്‍സ് കാട്ട്രുകുടി എല്ലാ വിജയികള്‍ക്കും ബി ഫ്രണ്ട്‌സിന് വേണ്ടി അനുമോദനം അര്‍പ്പിക്കുകയും ടൂര്‍ണമെന്റിനോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുകയും ചെയ്തു. മറ്റു രാജ്യങ്ങളില്‍ നിന്ന് വന്നു മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് ജോയിന്റ് സെക്രെട്ടറി ജോസ് പെല്ലിശ്ശേരി പ്രത്യേക നന്ദിയും പറഞ്ഞു. സംഘടനയുടെ ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും നിറസാന്നിധ്യമായി നിന്നിരുന്ന സംഘടനാ സെക്രെട്ടറി ബോബ് തടത്തില്‍ സാങ്കേതിക കാരണങ്ങളാല്‍ ഇവന്റില്‍ സന്നിഹിതനാകാന്‍ സാധിക്കാതിരുന്നതിന്റെ വിഷമം ജേതാക്കളെ അറിയിക്കുകയും വീഡിയോ കോണ്‍ഫറസിലൂടെ ജേതാക്കളെ അനുമോദിക്കുകയും ചെയ്തു.
ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍മാരായിരുന്ന സജു പൊന്നാനക്കുന്നേല്‍, സെബി പാലാട്ടി, ജോസ് വാഴക്കാല, മോനിച്ചന്‍ നല്ലൂര്‍ എന്നിവര്‍ ടൂര്‍ണമെന്റിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. അംഗങ്ങള്‍ ചേര്‍ന്നൊരുക്കിയ രുചികരമായ ഭക്ഷണ സ്റ്റാളിനു വനിതാ ഫോറം ഭാരവാഹികളും, കമ്മിറ്റി അംഗങ്ങളും നേതൃത്വം നല്‍കി. ഇനിയും വേറിട്ട കലാ കായികമത്സരങ്ങളൊരുക്കുന്നതില്‍ ബി ഫ്രണ്ട്സ് സ്വിസ് സമൂഹത്തില്‍ മുന്നിലുണ്ടാകും എന്ന സന്ദേശത്തോടെ ടൂര്‍ണമെന്റിനു കൊടിയിറങ്ങി.
ജോമോന്‍ പത്തുപറയില്‍ പകര്‍ത്തിയ ടോര്‍ന്മെന്റ് ഫോട്ടോകള്‍ ഈ ലിങ്കിലൂടെ കാണാവുന്നതാണ്: https://photos.app.goo.gl/NhTUZ1YJ3zBb5es26
റിപ്പോര്‍ട്ട്: ജിമ്മി കൊരട്ടിക്കാട്ടുതറയില്‍







