അപ്പര്‍ ഓസ്ട്രിയയിലെ ലിന്‍സില്‍ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു
ലിന്‍സ്: ഓസ്ട്രിയയിലെ ഇന്ത്യന്‍ എംബസിയും, സംസ്‌കൃതി ഫെറൈന്‍ അപ്പര്‍ ഓസ്ട്രിയയും സംയുക്തമായി ലിന്‍സിലെ ലെന്റോസ് കള്‍ച്ചറല്‍ മ്യൂസിയത്തില്‍ ഇന്റര്‍നാഷണല്‍ യോഗ ദിനാഘോഷം സംഘടിപ്പിച്ചു.
അപ്പര്‍ ഓസ്ട്രിയയിലുടനീളമുള്ള യോഗ പരിശീലകര്‍, കുടുംബങ്ങള്‍, ആരോഗ്യ പ്രേമികള്‍, പ്രാദേശിക യോഗ ക്ലാസുകളിലെ അംഗങ്ങള്‍ തുടങ്ങിയ നിരവധി പേര്‍ യോഗയ്ക്കായി അണിനിരന്നു.
ലിന്‍സില്‍ എഞ്ചിനീയറായി ജോലിചെയ്യുന്ന മലയാളി ദിനേശ് പടിഞ്ഞാറെ നേതൃത്വം നല്‍കിയ യോഗ ഐക്യം, ആരോഗ്യം, സമാധാനം, സാംസ്‌കാരിക വിനിമയം തുടങ്ങിയ മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് സംഘടിപ്പിച്ചത്. മാര്‍ഗ്ഗനിര്‍ദ്ദേശത്തോടെയുള്ള യോഗ പരിശീലഥ്റ്റില്‍ ശരീരവിന്യാസവും ഭാവശുദ്ധീകരണവും, പ്രാണായാമ രീതികളും പരിചയപ്പെടുത്തി.
യോഗാദിനം വിജയകരമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു. വിയന്നയിലെ ഇന്ത്യന്‍ എംബസി ഇന്‍സ്ട്രക്ടറായ ദിനേശ് പടിഞ്ഞാറെയ്ക്കും സംഘാടകര്‍ക്കും പ്രത്യേകം നന്ദി അറിയിച്ചു.
ഒരു പരിശീലനം എന്നതിലുപരി, ഒരു ജീവിതരീതി എന്ന നിലയിലും, ഒപ്പം മാനസികവും ശാരീരികവുമായ ആരോഗ്യ പ്രതിബദ്ധതയുടെ ഭാഗമായും, ക്രിയാത്മകമായ ഒരു ഊര്‍ജ്ജ സ്രോതസ്സ് എന്ന നിലയിലും യോഗയെ സമീപിക്കണമെന്നും എംബസി ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.








