വിയന്നയിലെ കേരള ആയുര്‍വേദ ഷോപ്പ് ഉടമ ലാല്‍ കരിങ്കട അന്തരിച്ചു

വിയന്ന: കേരള ആയുര്‍വേദ ഷോപ് സ്ഥാപകനും, കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ ലാല്‍ കരിങ്കട (50) നിര്യാതനായി. ജൂണ്‍ 20ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം.

വ്യവസായ രംഗത്തും സാമൂഹിക പ്രവര്‍ത്തന മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ലാല്‍ കരിങ്കട. കരിങ്കട ആയുര്‍വേദ മാനുഫാക്ചര്‍ യൂണിറ്റ്, യൂറോമാക്‌സ് എക്‌സ്പോര്‍ട്സ് എന്നീ സ്ഥാപനങ്ങളുടെയും തുറുപ്പുഗുലാന്‍, മൊണോപൊളി തുടങ്ങിയ ആല്‍ക്കഹോള്‍ ബ്രാന്‍ഡുകളുടെയും സ്ഥാപകനായിരുന്നു.

സൗഹാര്‍ദ്ദപരമായ ഇടപെടലുകളിലൂടെയും ആയുര്‍വേദ ബിസനിസിലൂടെയും എല്ലാവരുടെയും ബഹുമാനവും വാത്സല്യവും നേടിയ അദ്ദേഹത്തിന്റെ വിയോഗം, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മലയാളി സമൂഹത്തിനും ഏറെ ഞെട്ടല്‍ ഉണ്ടാക്കി.

ഓസ്ട്രിയയിലെ മലയാളി സമൂഹം പ്രത്യേകിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) ഓസ്ട്രിയയും അദ്ദേഹത്തിന്റെ മരണത്തില്‍ അനിശോചിച്ചു.