മൂന്നാം ടെസ്റ്റും ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. ഇന്ധോറില്‍ നടന്ന മൂന്നാം ടെസ്റ്റിൽ ന്യൂസിലൻഡിെന 321 റൺസിന് തോൽപിച്ചാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. 475 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസ് 44.5 ഓവറില്‍ 153 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇന്ദോർ ടെസ്റ്റിെൻറ രണ്ടാം ഇന്നിങ്സിൽ 59 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ ആർ. അശ്വിെൻറ പ്രകടനമാണ് ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്. പരമ്പരയിൽ മൊത്തം 27 വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് മാൻ ഒാഫ് ദ സീരീസ്.
മാർട്ടിൻ ഗുപ്റ്റിൽ (29), കെയ്ൻ വില്യംസൺ (27), റോസ് ടെയ്‌ലർ (32), ലൂക്ക് റോഞ്ചി (15), മിച്ചൽ സാന്റ്നർ (14), വാട്‍ലിങ് (23*) എന്നിവരാണ് ന്യൂസിലൻഡ് നിരയിൽ രണ്ടക്കം കടന്നത്. ജെയിംസ് നിഷാം, ജിതൻ പട്ടേൽ, മാറ്റ് ഹെൻറി എന്നിവർ പൂജ്യത്തിന് പുറത്തായി. നേരത്തെ രണ്ടാം ഇന്നിങ്സ്ഇന്ത്യ 216 റൺസിന് ഡിക്ലയർ ചെയ്തു. ഇന്ത്യൻ നിരയിൽ സെഞ്ചുറി നേടിയ ചേത്വേശർ പുജാരെയാണ് തിളങ്ങിയത്. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 18 റണ്‍സെടുത്ത ഇന്ത്യ ഇന്ന് മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 198 റണ്‍സ് കൂട്ടിച്ചേർത്തു.ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 258 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. വിരാട് കോലിയുടെ ഡബിള്‍ സെഞ്ച്വുറിയുടെയും രഹാനെയു 188 റണ്‍സിന്റെയും ബലത്തില്‍ ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 5ന് 558 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു.