രാത്രിയുടെ നിറം (കവിത)
വെളുത്ത പെണ്ണാണ്,
പാലുപ്പോലെ.
പറഞ്ഞത് ദല്ലാള്‍.
മുടിയുണ്ട്
മേഘം നിറഞ്ഞ രാത്രിയുടെ
നിറമാണ്,
പറഞ്ഞത് അനുജത്തി.
മെലിഞ്ഞതാണ്
ഇന്നലെ ചന്തയില്‍
നിന്നും വാങ്ങിയ
മുരിങ്ങക്ക പോലെ.
പറഞ്ഞത്’ അമ്മ
പക്ഷെ
അവളുടെ മനസ്സിന്
മുടിയുടെ നിറമെന്നു
മനസിലാക്കുവാന്‍,
ഹണിമൂണ്‍ കഴിയേണ്ടി വന്നു.