നിവിന്‍ പോളി ‘സഖാവ്’ ആയി എത്തും
സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നു. ‘സഖാവ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒരു യുവ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ നിവിന്‍ പോളി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന് വേണ്ടി നിവിന്‍ പോളി താടിയും മുടിയും വളര്‍ത്തിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു വരികയാണ്.
ജേക്കബിന്റെ സ്വര്‍ഗരാജ്യമാണ് നിവിന്‍ പോളിയുടേതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടി. പ്രേമം ഫെയിം അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയാണ് നിവിന്‍ പോളിയുടെ മറ്റൊരു ചിത്രം.