വാട്‌സ്ആപ്പില്‍ അയച്ച മെസേജ് തിരിച്ചെടുക്കാന്‍ കഴുയുമോ? പുതിയ സംവിധാനവുമായി കമ്പനി


ന്യൂയോര്‍ക്ക്: മെസേജുകള്‍ മാറി അയക്കുകയോ, വേറെ ആര്‍ക്കെങ്കിലും പോകുകയോയൊക്കെ ചെയ്താല്‍ എങ്ങനെയാണ് അവ തിരിച്ചെടുക്കുന്നത് എന്ന പ്രശ്‌നത്തിന് പരിഹാരമായേക്കും. അയച്ച മെസേജുകള്‍ തിരിച്ചെടുക്കാനും എഡിറ്റ് ചെയ്യാനും കഴിയുന്ന പുതിയ ഫീച്ചര്‍ വാട്‌സ്ആപ് ഉടന്‍ അവതരിപ്പിക്കുമെന്നാണ് ഈ രംഗത്ത് നിന്നുള്ള റിപ്പോര്‍ട്ട്.

ടെക് ലോകത്ത് നിന്നുള്ള ഈ വിവരം ശരിയാണെങ്കില്‍ മെസേജ് കിട്ടുന്നയാളുടെ വാട്‌സ്ആപ്പില്‍ നിന്നും ആ മെസേജ് അപ്രത്യക്ഷമാകുമെന്നാണ് കരുതുന്നത്. ഡബ്ല്യൂഎ ബീറ്റ് ഇന്‍ഫോ ടെക് എന്ന സൈറ്റാണ് ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. എന്തായാലും ഇതുവരെ മെസ്സേജ് അയച്ചു പണികിട്ടിയവര്‍ക്കു പുതിയ ഫീച്ചര്‍ക്കൊണ്ടു ഒരു പ്രയോജനവും ഇല്ല. പുതിയ ഫീച്ചര്‍ പുതിയ മെസ്സേജുകള്‍ക്കാണ് ബാധകം!