പിണറായിയുടെ ഓഫീസില്‍ ജോലികള്‍ ഒന്നും നടക്കുന്നില്ല ; ഫയല്‍ നീക്കത്തില്‍ ഏറ്റവും പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം : പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് നാളുകള്‍ കുറച്ചായി എങ്കിലും ഇലക്ഷന് മുന്പ് മലയാളികള്‍ പ്രതീക്ഷിച്ച ഒന്നും തന്നെ ഭരണത്തില്‍ കാണുവാനില്ല. ഭരണം പോര എന്ന രീതിയില്‍ സാധാരണക്കാര്‍ക്കിടയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഭരണം പോര എന്ന് കഴിഞ്ഞ ദിവസം നടന്ന എല്‍ ഡി എഫ് യോഗത്തിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.എന്നാലിപ്പോളിതാ ഭരണത്തില്‍ ഏറ്റവും കൂടുതല്‍ മെല്ലെപ്പോക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസ് ആണെന്ന് റിപ്പോര്‍ട്ട്. ഫയലുകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നുവെന്ന ആക്ഷേപത്തിനിടെയാണ് ഫയല്‍ നീക്കത്തില്‍ ഏറ്റവും പിന്നില്‍ മുഖ്യമന്ത്രിയുടെ വകുപ്പാണെന്ന് കണക്കുകള്‍ പറയുന്നത്.മുഖ്യമന്ത്രിയുടെ കീഴിലുള്ള നോര്‍ക്കയാണ് ഇക്കാര്യത്തില്‍ ഏറ്റവും പിന്നില്‍. ജനുവരിയില്‍ നോര്‍ക്ക തീര്‍പ്പാക്കിയത് മൊത്തം ഫയലുകളുടെ മൂന്ന് ശതമാനം മാത്രമാണ്.റവന്യൂ, ഫിഷറീസ്, വനം, സാംസ്കാരികം, പാര്‍ലമെന്ററി കാര്യ വകുപ്പുകളും ഫയലുകള്‍ തീര്‍പ്പാക്കുന്ന കാര്യത്തില്‍ പിന്നിലാണ്. എന്നാല്‍ ന്യൂനപക്ഷം, തൊഴില്‍വകുപ്പ് തുടങ്ങിയ വകുപ്പുകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഭക്ഷ്യവകുപ്പ്, പട്ടികജാതി വകുപ്പുകളില്‍ മോശമല്ലാത്ത രീതിയില്‍ ഫയല്‍ നീക്കം നടക്കുന്നുണ്ട്.ഫയല്‍ നീക്കം മന്ദഗതിയിലാണെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ പരിശോധന നടത്തിയത്. ഇന്നലെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫയല്‍നീക്കത്തിലെ മെല്ലപ്പോക്ക് ചര്‍ച്ചയായി.