ഐസിസില്‍ ചേര്‍ന്ന മലയാളികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി വിവരം

കാസര്‍ഗോഡ്‌ :  ഭീകര സംഘടനയായ ഐ സി എസില്‍ ചേര്‍ന്ന മലയാളി യുവാക്കളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പടന്ന സ്വദേശി ഹഫീസ് കൊല്ലപ്പെട്ടതായാണ് സന്ദേശം ലഭിച്ചത്. ‘ഹഫീസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.  ഖബറടക്കം നടത്തി. ഹഫീസിനെ ഞങ്ങള്‍ രക്തസാക്ഷിയായാണ് കാണുന്നത്. ഞങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നു’ –എന്നാണ് സന്ദേശം. ഹഫീസിനൊപ്പം കാണാതായ പടന്ന തെക്കേപ്പുറം അഷ്​ഫാഖി​െൻറ  ടെലഗ്രാം ആപ്പ് വഴിയാണ് സന്ദേശമെത്തിയത്. അഷ്​ഫാഖി​െൻറ കുടുംബാംഗത്തി​െൻറ ഫോണിലാണ്​ കഴിഞ്ഞ ദിവസം സന്ദേശം ലഭിച്ചത്. അഷ്​ഫാഖ്​ ഇടയ്​ക്ക്​ കുടുംബാംഗത്തി​ന്​ ടെലഗ്രാം ആപ്​ വഴി സന്ദേശം അയക്കാറുണ്ടായിരുന്നു. കാസര്‍കോട് ജില്ലയിലെ പടന്നയില്‍ നിന്നുള്ളവരായിരുന്നു അപ്രത്യക്ഷരായവരില്‍ ഭൂരിബാഗം പേരും. 11 പേരാണ് പടന്നയില്‍ നിന്ന് മാത്രം ഐസിസില്‍ ചേര്‍ന്നു എന്ന് സംശയിക്കുന്നത്. ഈ സംഘത്തെ നയിച്ചിരുന്ന ഹഫീസ് ആണ് ഇപ്പോള്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരിക്കുന്നത്.   പടന്നയിലെ  11  പേർ  അടക്കം ​കേരളത്തില്‍ നിന്ന് കാണാതായ ഇരുപതോളം പേർക്കെതിരെ ഐ.എസ് ബന്ധം ആരോപിക്കപ്പെട്ടിരുന്നു.ഇവര്‍ അഫ്ഗാനിലേക്കും സിറിയയിലേക്കും പോയെന്നായിരുന്നു നിഗമനം. ഹഫീസുദ്ദീന്‍ 2016 ജൂണ്‍ അഞ്ചിന്​ മുംബൈ വിമാനത്താവളം വഴി തന്നെ രാജ്യം വിട്ടതായി എന്‍.ഐ.എക്ക് വിവരം ലഭിച്ചിരുന്നു. ഇവർ അഫ്​ഗാനിസ്​താനിൽ എത്തിയതായും എന്‍.ഐ.എ നിഗമനത്തിലെത്തിയിരുന്നു. കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായ സംഘം സിറിയയിലേക്ക് കടന്നു എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവര്‍ അഫ്ഗാനിസ്ഥാനിലാണ് ഉള്ളത് എന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.