കത്തിക്കരിഞ്ഞ പെണ്‍കുട്ടിയുടെ ശരീരം ജെസ്നയുടേതല്ല, സഹോദരന്‍.


കത്തിക്കരിഞ്ഞ പെണ്‍കുട്ടിയുടെ ശരീരം ജെസ്നയുടേതല്ല സഹോദരന്‍

ജെസ്സ്‌നയുടെ തീരോധാനത്തെ തുടര്‍ന്ന് തമിഴ് നാട്ടില്‍ ചെങ്കല്‍പേട്ടിനടുത്ത് കത്തി കരിഞ്ഞ നിലയില്‍ കാണപ്പെട്ട 19 നും 21 നും ഇടയില്‍ പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയുടെ ശവശരീരം തന്റെ സഹോദരിയുടേതല്ലാ എന്ന് സഹോദരന്‍. ജെസ്നയുടെ ശരീരഘടനയോട് സാമ്മ്യം തോന്നിയ തമിഴ് നാട് പോലീസ് കേരളാ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

രണ്ടു മാസം മുന്‍പ് പത്തനംതിട്ടയില്‍ നിന്ന് ജെസ്നയെ കാണാതായത്. തമിഴ്‌നാട് പോലീസ് വിവരം നല്‍കിയ ഉടനെ കേരളം പൊലീസിലെ അന്വേഷണ സംഘം അങ്ങോട്ട് തിരിച്ചിരുന്നു. ജെസ്നയുടെ സഹോദരനെ വിളിച്ച് വരുത്തിയുള്ള പരിശോധനയില്‍ ജെസ്നയുടെ പല്ലില്‍ ഉണ്ടായിരുന്ന കമ്പി കൂടാതെ കത്തിക്കരിഞ്ഞ ശരീരത്തില്‍ മറ്റൊരു കമ്പി കൂടി ഉണ്ടായിരുന്നതും, പല്ലുകള്‍ തമ്മിലുള്ള അകലത്തില്‍ വിത്യാസമുണ്ടന്നതും, പുരികത്തിന്റെ നീളത്തിലുള്ള വ്യത്യാസവും കണക്കിലെടുത്താണ് ജെസ്നയുടേതല്ലാ എന്ന നിഗമനത്തിലെത്തിയത്. മാത്രമല്ല കത്തിക്കരിഞ്ഞ ശരീരത്തില്‍ മൂക്കുത്തിയും ഉണ്ടായിരുന്നു. എങ്കില്‍ കൂടി ഉറപ്പ് വരുത്താന്‍ DNA പരിശോധന കൂടി നടത്താന്‍ ഉദ്യോഗസ്ഥ തീരുമാനിച്ചിരിക്കുകയാണ്.