ഇതോ സ്വച്ഛ് ഭാരത് ? ഇ-വെയിസ്റ്റ് ഉല്‍പാദനം: ഇന്ത്യക്ക് അഞ്ചാം സ്ഥാനം

ലോക പരിസ്ഥിതി ദിനത്തില്‍ വരുന്ന കണക്കുകള്‍ ഇന്ത്യയ്ക്ക് അത്ര ശുഭകരമല്ല. മോദി സര്‍ക്കാര്‍ ച്ഛ് ഭാരത് അഭിയാന്‍ പ്രചാര പരിപാടികള്‍ക്ക് വാന്‍ തുക മുടക്കിയിട്ടും സ്മാര്‍ട്ട് സിറ്റി പോലുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയിട്ടും ഇ-വെയിസ്റ്റ് ഉത്പാദനത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ് എത്തി നില്കുന്നത്.

ചൈന, യുഎസ്എ, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് മുന്നില്‍. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇന്നാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

2 ലക്ഷം ടണ്‍ ആണ് ഇന്ത്യ ഒരു വര്ഷം ഉല്പാദിപ്പിക്കുന്ന ഇ-വെയിസ്റ്റ്, ഇതില്‍ വെറും 20% മാത്രമാണ് റീസൈക്കിള്‍ ചെയ്യപ്പെടുന്നത്. ഗുരുതരമാണ് സ്ഥിതി, വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇത് മൂലം ഉണ്ടാകുന്നുണ്ട്. നമ്മുടെ ജല സ്രോതസ്സുകകളും മണ്ണും വായുവും ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുന്നു.

ഇങ്ങനെ പുറംതള്ളുന്ന കമ്പ്യൂട്ടര്‍ മോണിറ്ററുകള്‍, മദര്‍ ബോര്‍ഡ്, സിആര്‍ടി, സെര്‍ക്യൂട് ബോര്‍ഡ്, മൊബൈല്‍ ഫോണ്‍, ചാര്‍ജറുകള്‍, ഡിസ്‌ക്, ഹെഡ്‌ഫോണ്‍, എല്‍സിഡി പ്ലാസ്മാ ടീവികള്‍, എസി, റെഫ്രിജറേറ്റര്‍ അങ്ങിനെ തുടങ്ങി എല്ലാ ഇലക്ട്രോണിക് സാധനങ്ങളും ഇ-വെയിസ്റ്റില്‍ ഉള്‍പെടും. അശാസ്ത്രീയമായി ഇ-വെയിസ്റ്റ് റീസൈക്കിള്‍ ചെയുമ്പോള്‍ അന്തരീക്ഷത്തില്‍ വമിക്കുന്ന രാസമാലിന്യങ്ങള്‍ മൂലം നമ്മുടെ നാഡീവ്യൂഹം, രക്തം, കിഡ്‌നി, തലച്ചോറ്, ശ്വസനേന്ദ്രിയങ്ങള്‍ എന്നിവയെയെല്ലാം സാരമായി ബാധിക്കും. ശ്വാസകോശ കാന്‍സര്‍, ത്വക്കുരോഗങ്ങള്‍, ശ്വാസനാള വീക്കം, കരള്‍രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ എന്നിവയെല്ലാം ഇതുമൂലം ഉണ്ടാകും.