ദേശീയതലത്തിലും ബിജെപിക്ക് തിരിച്ചടി
ഇന്ന് ദേശീയ തലത്തില്‍ കാത്തിരിക്കുന്നത് 4 ലോക്സഭാ മണ്ഡലങ്ങളുടെയും 10 നിയമസഭാ മണ്ഡലങ്ങളുടെയും ബൈ ഇലക്ഷന്‍ റിസള്‍ട്ടുകള്‍ ആണ്. ബിജെപി – ബിജെപി ഇതര പാര്‍ട്ടികള്‍ രണ്ടു ചേരിയായി നിന്നുകൊണ്ട് 2019 ലോക്സഭാ തിരഞ്ഞെടുപ്പ് നേരിടാനിരിക്കെ ഏറെ നിര്‍ണ്ണായകമാണ് ഇന്നത്തെ വിധി. യുപി, പഞ്ചാബ്, മഹാരാഷ്ട്ര, കര്‍ണാടക, കേരളം, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ആണ് റിസള്‍ട്ട് വരുന്നത്.
4 ലോക്സഭാ മണ്ഡലങ്ങളില്‍ ഒന്നിലും, 10 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നില്‍ മാത്രമാണ് ബിജെപി ഇപ്പൊ ലീഡ് ചെയുന്നത്. കര്‍ണാടകയിലെ ഒരു നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയത്തോടു അടുക്കുന്നു,
യുപിയിലെ ഖൈറാന ലോക്സഭാ മണ്ഡലത്തില്‍ ആര്‍എല്‍ഡി വളരെ മുന്നില്‍ ആണ്. നാഗാലാന്‍ഡിലെ അമ്പതിയില്‍ കോണ്‍ഗ്രസ് വിജയിച്ചു. മഹര്‍ഷ്ട്രയിലെ ഒരു ലോക്സഭാ മണ്ഡലത്തിലും നിയമസഭാ മണ്ഡലത്തിലും ആണ് ബിജെപി മിന്നല്‍ നില്കുന്നത്.