മെഡിസിന്‍ പഠനം: യൂറോപ്പിലെ ഗവണ്‍മെന്റ് യൂണിവേഴ്സിറ്റികളില്‍ അവസരമൊരുക്കി എഡ്യൂസ്‌കോ യു.കെ
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടനിലെ വിദ്യാര്‍ത്ഥികള്‍ക്ക് യൂറോപ്പിലെ പ്രമുഖ ഗവണ്‍മെന്റ് യൂണിവേഴ്സിറ്റികളില്‍ മെഡിസിന്‍ പഠിക്കാന്‍ മാഞ്ചസ്റ്റര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഡ്യൂസ്‌കോ യു.കെ എന്ന എഡ്യൂക്കേഷന്‍ സ്ഥാപനം അവസരമൊരുക്കുന്നു. കഴിഞ്ഞ ഇരുപതു വര്‍ഷമായി വിദേശ വിദ്യാഭ്യാസ രംഗത്ത് കണ്‍സള്‍ട്ടന്‍സി നടത്തിവരുന്ന മികച്ച കൗണ്‍സിലര്‍മാരാണ് എഡ്യൂസ്‌കോയുടെ സാരഥികള്‍.
എല്ലാ യൂറോപ്പ്യന്‍ മാനദണ്ഡങ്ങളും പാലിച്ച് ഉന്നതനിലവാരത്തിലും റാങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ സ്‌കൂളുകളാണ് എഡ്യൂസ്‌കോ പരിചയപ്പെടുത്തുന്നത്. ഈ യൂണിവേഴ്‌സിറ്റികളില്‍ അതാത് രാജ്യങ്ങളിലെ ഭാഷയോടൊപ്പം പൂര്‍ണ്ണമായും ഇംഗ്ലീഷിലും കോഴ്സ് നടത്തപ്പെടുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ലോകറാങ്കിങ്ങിലും പഠനനിലവാരത്തിലും ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളോട് ചേര്‍ന്നുനില്‍ക്കുകയും പതിറ്റാണ്ടുകളായി ലോകനിലവാരം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന യൂറോപ്പിലെ സര്‍ക്കാര്‍ മെഡിക്കല്‍ സ്‌കൂളില്‍ ജനറല്‍ മെഡിസിനും ഡെന്‍ട്രിസ്റ്റിക്കും പ്രവേശന പരീക്ഷയോടുകൂടിയും അല്ലാതെയും അഡ്മിഷന് അവസരം ഉണ്ട്.
മികച്ച അദ്ധ്യാപകരുടെ സേവനം, സാംസ്‌കാരികവും ബൗദ്ധികവുമായി ഉന്നത നിലവാരം പുലര്‍ത്തുന്ന ലോകത്തിന്റെ പല കോണുകളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളോടൊപ്പമുള്ള പഠനം, വിദ്യാര്‍ത്ഥികള്‍ക്ക് കോളേജിനോട് ചേര്‍ന്നുള്ള താമസസൗകര്യം, ഏറ്റവും നൂതനമായ പഠന ഉപകരണങ്ങള്‍, ലോകെത്തെവിടെയും ജോലി ചെയ്യാം തുടങ്ങിയ സവിശേഷതകളും എഡ്യൂസ്‌കോ യു.കെ പ്രൊമോട്ട് ചെയ്യുന്ന മെഡിക്കല്‍ സ്‌കൂളുകളെ കൂടുതല്‍ ആകര്‍ഷണിയമാക്കുന്നു.
ഈ അവസരം ഉപയോഗപ്പെടുത്താന്‍ താല്പര്യമുള്ളവര്‍ക്കായി ജൂണ്‍ 1ന് (ശനി) ഉച്ചകഴിഞ്ഞു 2 മണിക്ക് മാഞ്ചസ്റ്ററില്‍ നടത്തുന്ന ഓപ്പണ്‍ ഡേയില്‍ പങ്കെടുക്കാം. പ്രവേശനം സൗജന്യമായ ഓപ്പണ്‍ ഡേയുടെ വിവരങ്ങള്‍ അറിയാന്‍ ചീഫ് കണ്‍സള്‍റ്റന്‍ഡ് ടോജി തരകനെ 07979888342 എന്ന നമ്പറില്‍ ബന്ധപെടുക. edusco.uk@gmail.com എന്ന ഇമെയില്‍ വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Photo by Martin Brosy on Unsplash