സഭയെ ഞെട്ടിച്ചുകൊണ്ട് കന്യാസ്ത്രീകള്‍ തമ്മില്‍ സ്വവര്‍ഗ്ഗ വിവാഹം
സഭയെയും വിശ്വാസികളെയും ഞെട്ടിച്ചുകൊണ്ട് ഒരു സ്വവര്‍ഗ വിവാഹം അതും കര്‍ത്താവിന്റെ മണവാട്ടിമാരായ രണ്ടു കന്യാസ്ത്രീകള്‍ തമ്മില്‍. ഇറ്റലിക്കാരിയായ ഫ്രെഡറിക്കയും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഇസബെല്ലുമാണ് സഭാ കീഴ്വഴക്കങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ട് വിവാഹിതരായത്. മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കിടെയുള്ള തീര്‍ഥാടനത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും തമ്മില്‍ പ്രണയത്തിലാകുന്നതും. തുടര്‍ന്ന് മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് തിരുവസ്ത്രം ഉപേക്ഷിക്കുകയും കോണ്‍വെന്റില്‍നിന്ന് പുറത്തുവരികയും വിവാഹിതരാവുകയും ചെയ്തു. 44 വയസുകാരാണ് ഇരുവരും. “ഞങ്ങള്‍ പ്രശസ്തി ആഗ്രഹിക്കുന്നില്ല. സമാധാനപൂര്‍വം ജീവിക്കാനാണ് ആഗ്രഹിക്കുന്നത്” ഇരുവരും പറയുന്നു. ദൈവം ആഗ്രഹിക്കുന്നത് മനുഷ്യര്‍ സന്തോഷത്തോടെ ജീവിക്കാനാണെന്നും ഫ്രെഡറിക്ക പറഞ്ഞു. അതേസമയം തിരുവസ്ത്രവും കോണ്‍വെന്റ് ജീവിതവും ഉപേക്ഷിച്ചെങ്കിലും വിശ്വാസം ഉപേക്ഷിച്ചിട്ടില്ലെന്നു ഇരുവരും പറയുന്നു. സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ച നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് കത്തോലിക്കാ സഭ പുറത്താക്കിയ മുന്‍ വൈദികന്‍ ഫ്രാങ്കോ ബാര്‍ബറയും വിവാഹച്ചടങ്ങുകള്‍ക്ക് സാക്ഷിയായിരുന്നു.