പ്രിയങ്കാ ഗാന്ധിയെക്കാള്‍ സുന്ദരിയാണ് സ്മൃതി ഇറാനി എന്ന് ബി ജെ പി നേതാവ്

ന്യൂഡൽഹി :   കോണ്ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെക്കാള്‍ സുന്ദരിയാണ് ബി ജെ പി വനിതാ മന്ത്രി സ്മൃതി ഇറാനിയെന്നും , പ്രിയങ്ക അത്രയ്ക്ക് സുന്ദരിയൊന്നുമല്ല. അതിലും സുന്ദരികളായ ബി.ജെ.പിയുടെ നേതാക്കള്‍ യു.പിയിലുണ്ട്. സിനിമാ നടികളും കലാകാരികളുമായ സുന്ദരികളാണ്  ഞങ്ങളോടൊപ്പം ഉള്ളത് എന്നും ബി ജെ പി  നേതാവ് വിനയ് കത്യാര്‍. സിനിമാ നടികളും കലാകാരികളുമായ സുന്ദരികളാണ് ഞങ്ങളോടൊപ്പമുള്ളത്.  സുന്ദരിയായ സ്മൃതി ഇറാനി ചെല്ലുന്നിടത്തെല്ലാം വന്‍ ജനാവലി ഉണ്ടാകാറുണ്ട് എന്നുമായിരുന്നു  വിനയുടെ പ്രസ്താവന. എന്നാല്‍ ഇതിനു തക്കതായ മറുപടി തന്നെ പ്രിയങ്ക നല്‍കി. കത്യാറി​െൻറ കമൻറ്​ ഇന്ത്യൻ ജനസംഖ്യയിൽ പകുതിയുള്ള സ്​ത്രീകളോടുള്ള ബി.ജെ.പിയുടെ മനോഭാവം​ വെളിവാക്കുന്നതാണെന്നാണ്​ ​പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്​. തന്നെപ്പോലുള്ള സ്ത്രീകളോടുള്ള അവരുടെ കാഴ്ചപ്പാടാണിത്. വളരെ കഷ്ടപ്പെട്ട് ഉയര്‍ന്ന സ്ഥാനങ്ങളിലെത്തുന്ന സ്ത്രീകളെയും ഈ രീതിയിലാണ് അവര്‍ തരം തിരിക്കുന്നത് ഇത് കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നതെന്നും പ്രയങ്ക പറഞ്ഞു.ഉത്തർ ​പ്രദേശിൽ കോൺഗ്രസ​ി​െൻറ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനെത്തിയ ​പ്രിയങ്കയുടെ സാന്നിധ്യം തെരഞ്ഞെടുപ്പിൽ ചലനമുണ്ടാക്കുമോ എന്ന മാധ്യമ പ്രവർത്തകരു​ടെ ചോദ്യത്തിന്​ മറുപടി പറയു​േമ്പാഴാണ്​ കത്യാർ വിവാദ പരാമർശം നടത്തിയത്​.