കാത്തിരുന്ന ഫലം ഇന്ന്;ഫലപ്രഖ്യാപനം ഉച്ചയ്ക്ക്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ഇന്നുച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും. പൊതു വിദ്യാഭ്യാസ ബോര്‍ഡ് ഡയറക്ടര്‍ കെ.വി മോഹന്‍കുമാറിന്റെ  അധ്യക്ഷതയില്‍  ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗം ഫലത്തിന് അംഗീകാരം നല്‍കി. മാര്‍ച്ച് എട്ടിന് ആരംഭിച്ച എസ്എസ്എല്‍സി പരീക്ഷകള്‍ കണക്ക് പരീക്ഷ വീണ്ടും നടത്തിയതിനെ തുടര്‍ന്ന് മാര്‍ച്ച് മുപ്പതിനാണ് അവസാനിച്ചത്.കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27ന് ഫലം വന്നിരുന്നു.

ഇത്തവണ വിജയശതമാനത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ നേരിയ കുറവുണ്ടായെന്നാണ് സൂചന. 96.59 ശതമാനം പേരാണ് കഴിഞ്ഞ വര്‍ഷം ആദ്യഘട്ടം ജയിച്ചത്.ഇത്തവണയും മോഡറേഷന്‍ ഇല്ല. നാലരലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് ഫലം കാത്തിരിക്കുന്നത്.

http://result.kerala.gov.in, keralapareekshabhavan.in, www.results.itschool.gov.in, www.education.kerala.gov.in, prd.kerala.gov.in, result.it@school.gov.in, keralaresults.nic.in, results.kerala.nic.in,എന്നീ വെബ് സൈറ്റുകളിലും സഫലം 2017 എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഫലമറിയാം.