ബാങ്ക് അക്കൗണ്ടും പോര്‍ട്ട് ചെയ്യാം; കഴുത്തറുപ്പന്‍ ബാങ്കുകളോട് എളുപ്പത്തില്‍ വിടപറയാം
മൊബൈല്‍ സേവന ദാതാക്കളുടെ സേവനം മോശമായെന്നിരിക്കട്ടെ നാം ഉടനെ നമ്പര്‍ പോര്‍ട്ട് ചെയ്ത് സൗകര്യ പ്രദമായ ഒരു സേവനദാതാവിലേക്ക് മാറും അല്ലെ. എന്നാല്‍ പലപ്പോഴെങ്കിലുും നാം ചിന്തിച്ചുപോയിട്ടുണ്ട് ഇതു പോലെ ബാങ്ക് അക്കൗണ്ടും പോര്‍ട്ട് ചെയ്യാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന്. അതിനുള്ള പ്രധാന കാരണം ബാങ്കുകളുടെ കഴുത്തറുപ്പന്‍ സമീപനം തന്നെയാണ്.
എന്നാല്‍ ഇനി അക്കാര്യവും യാഥാര്‍ഥ്യമാകും. റിസര്‍വ്വ് ബാങ്ക് തന്നെ ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയിരിക്കുകയാണ്. അക്കൗണ്ട് നമ്പര്‍ മാറാതെ തന്നെ ബാങ്കുകള്‍ മാറാനുള്ള സംവിധാനവും ഉടന്‍ നിലവില്‍ വരുമെന്നാണ് ആര്‍.ബി.ഐ. അറിയിച്ചിരിക്കുന്നത്.
അതായത് അക്കൗണ്ട് നമ്പര്‍ നില നിര്‍ത്തിക്കൊണ്ട് തന്നെ ഉപക്ഷഭോക്താക്കള്‍ക്ക് ഇഷ്ടം പോലെ മറ്റു ബാങ്കുകളിലേയ്ക്ക് തങ്ങളുടെ അക്കൗണ്ടുകള്‍ മാറ്റാനാകും.ആര്‍.ബി.ഐ. ഗവര്‍ണര്‍ എസ്. എസ്. മുന്ദ്രയുടേതാണ് ഇത്തരത്തില്‍ ഒരു ആശയം. ഈ നീക്കം സാധ്യമാക്കുനന്തിനുളള നടപടികള്‍ എല്ലാ ബാങ്കുകളും ആരംഭിച്ചതായും അദ്ദേഹം ഒരു പരിപാടിയില്‍ പറഞ്ഞു.