സ്‌കൈപ്പും ആധാറുമായി ബന്ധിപ്പിക്കുന്നു ; വ്യാജനമാര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണികള്‍

രാജ്യത്തെ സര്‍ക്കാര്‍ എജന്‍സികള്‍ക്ക് പിന്നാലെ മൈക്രോസോഫ്റ്റിന്റെ വീഡിയോ കോളിംങ് ആപ്ലിക്കേഷനായ സ്‌കൈപ് ലൈറ്റും ആധാറിന്റെ സേവനം ഉപയോഗപ്പെടുത്തുവാന്‍ ഒരുങ്ങുന്നു. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആധാര്‍ നമ്പര്‍ കൂട്ടിചേര്‍ക്കുന്നതിനുള്ള സംവിധാനം മൈക്രോസോഫ്റ്റ് സ്‌കൈപില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന് അധികൃതര്‍ പറയുന്നു. ഇനി മുതല്‍ ആപ്പില്‍ വീഡിയോ കോളിംങ് നടത്തുമ്പോള്‍ ആധാര്‍ നമ്പര്‍ കൂടി ചേര്‍ക്കാനുള്ള ഓപ്ഷന്‍ കൂടി സ്‌ക്രീനില്‍ തെളിയും. അതില്‍ ക്ലിക്ക് ചെയ്ത് ആധാര്‍ നമ്പര്‍ ചേര്‍ക്കാം.

ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒ.ടി.പി കൂടി നല്‍കിയാല്‍ മാത്രമേ ഈ പ്രക്രിയ പൂര്‍ത്തിയാവുകയുള്ളു. സ്‌കൈപ് ലൈറ്റ് ഉപയോഗിച്ച് പ്രധാനപ്പെട്ട ബിസിനസ് പങ്കാളിയുമായോ സര്‍ക്കാര്‍ പ്രതിനിധിയുമായോ വീഡിയോ കോളിംങ് നടത്തുമ്പോള്‍ ഇരുവരുടെയും ഐഡന്റിറ്റി മനസിലാക്കാന്‍ ആധാര്‍ സഹായിക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ പക്ഷം. ഉപഭോക്താവിന്റെ സമ്മതമുണ്ടെങ്കില്‍ മാത്രമേ ആധാര്‍ വിവരങ്ങള്‍ എല്ലാവര്‍ക്കും കാണാന്‍ കഴിയുകയുള്ളൂ. അതേസമയം സ്കൈപ്പിന്റെ വഴി വാട്സ് ആപ്പും , ഫെസ്ബുക്കും എല്ലാം സ്വീകരിക്കാന്‍ തുടങ്ങിയാല്‍ ഇവയിലുള്ള വ്യാജന്മാരുടെ ശല്യവും ഇവയൊക്കെ ദുരുപയോഗം ചെയ്യുന്നതും ഇല്ലാതാക്കുവാന്‍ സാധിക്കും.