സൗദി രാജകുമാരന്‍ സല്‍മാന്‍ ബിന്‍ സാദ് ബിന്‍ അബ്ദുല്ല അന്തരിച്ചു ; മരണ കാരണം അവ്യക്തം
ജിദ്ദ : സൗദി രാജകുമാരന്‍ സല്‍മാന്‍ ബിന്‍ സാദ് ബിന്‍ അബ്ദുല്ല ബിന്‍ തുര്‍കി അല്‍ സൗദ് അന്തരിച്ചു. സൗദി റോയല്‍ കോര്‍ട്ടാണ് രാജകുമാരന്റെ മരണവിവരം അറിയിച്ചത്. 26 വയസായിരുന്നു. അതേസമയം മരണകാരണം എന്താണെന്ന് ഇതുവരെ അറിയാവായിട്ടില്ല. സൗദി റോയല്‍ കോര്‍ട്ടാണ് രാജകുമാരന്റെ മരണവിവരം അറിയിച്ചത്. ചൊവാഴ്ച അസര്‍ നമസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍കി ബിന്‍ അബ്ദുള്ള പള്ളിയില്‍ അന്ത്യകര്‍മ്മങ്ങള്‍ നടക്കും.







