ജിഎസ്ടിയെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു; അരുണ്‍ ജയ്റ്റ്‌ലി, വ്യാപാരത്തിന് അനുയോജ്യമായ രാഷ്ട്രമായി ഇന്ത്യ
ചരക്ക്, സേവന നികുതിയെ (ജിഎസ്ടി) പരാജയപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. അതേസമയം, സംസ്ഥാന സര്‍ക്കാരുകള്‍ പുതിയ ഭരണക്രമത്തെ പെട്ടെന്നുതന്നെ സ്വീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യ ഇന്ന് വ്യാപാരത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമായി മാറിയിട്ടുണ്ടെന്നും ന്യൂയോര്‍ക്കില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററിയുടെ നേതൃത്വത്തില്‍ നടന്ന ശില്‍പ്പശാലയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
നിലവില്‍ രാജ്യത്തെ 95 ശതമാനത്തോളം നിക്ഷേപങ്ങളും 99 ശതമാനത്തോളം നികുതി പിരിവുകളും ഓണ്‍ലൈന്‍ വഴിയാണു നടക്കുന്നത്. വലിയ തീരുമാനങ്ങളെടുക്കുന്നതിനും അവ നടപ്പാക്കുന്നതിനും ഇന്ത്യ പ്രാപ്തരായിരിക്കുന്നു. 250 ദേശീയപാതകളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.








