ഫ്‌ളിപ്കാര്‍ട്ടില്‍ ബുക്ക് ചെയ്തത് ഐ ഫോണ്‍ 8 പക്ഷെ കിട്ടിയത് ബാര്‍ സോപ്പ്;യുവാവ് പരാതിയുമായി പോലീസ് സ്റ്റേഷനില്‍
മുംബൈ: ഓണ്‍ലൈന്‍ വഴി ഐ ഫോണ്‍ 8 വാങ്ങിയ യുവാവിന് ലഭിച്ചത് ബാര്‍സോപ്പ്. 26കാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവാവാണ് വഞ്ചിക്കപ്പെട്ടത്.നെററ് ബാങ്കിങ് വഴി മുന്‍കൂര്‍ പണം നല്‍കി ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് സോപ്പ് ലഭിച്ചതോടെ പണവും നഷ്ടമായ അവസ്ഥയിലാണ്.വഞ്ചിതനായ യുവാവ് ബൈക്കുള പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.
തബ്രെജ് മെഹബൂബ് നഗ്രലി എന്ന യുവാവാണ് പറ്റിക്കപ്പെട്ടത്. ഐ ഫോണ്‍ 8ന് ഓര്‍ഡര്‍ നല്‍കിയ ഇയാള്‍ ഫോണിന്റെ മുഴുവന്‍ തുകയായ 55,000 രൂപ നല്‍കുകയും ചെയ്തിരുന്നു. ജനുവരി 22ന് ഇയാള്‍ക്ക് ഫോണിന്റെ പാക്കറ്റ് വന്നു. തുറന്ന് നോക്കിയപ്പോള്‍ ബാര്‍ സോപ്പ്. ഇതേതുടര്‍ന്ന് യുവാവ് ഇന്നലെ പോലീസില്‍ പരാതി നല്‍കി.
ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്നും വാങ്ങിയ ഫോണിന് പകരമാണ് ബാര്‍ സോപ്പ് ലഭിച്ചത്. സംഭവത്തില്‍ കമ്പനി അന്വേഷണം നടത്തുമെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് വക്താവ് അറിയിച്ചു.








