ശബരിമലയിൽ നിരോധനാജ്ഞ തുടരണമെന്ന് ആവശ്യവുമായി പോലീസ്

ശബരിമലയില്‍ നിരോധനാജ്ഞ മകരവിളക്ക് വരെ തുടരണമെന്ന് പോലീസ്. നിരോധനാജ്ഞ തുടരണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരുടെ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാകും ഇക്കാര്യത്തില്‍ കളക്ടര്‍ അന്തിമ തീരുമാനമെടുക്കുക.

നാലിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അര്‍ധ രാത്രിയാണ് അവസാനിക്കുക. സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങളില്‍ അയവു വരുത്തിയെങ്കിലും വാവര് നട ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബാരിക്കേടുകള്‍ മാറ്റിയിരുന്നില്ല. എന്നാല്‍ വാവര് നട അടക്കമുള്ള ഇടങ്ങളിലെ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണിപ്പോള്‍. തീര്‍ഥാടകര്‍ക്ക് രാത്രിയുള്ള നിയന്ത്രണങ്ങളും കോടതി എടുത്തു കളഞ്ഞിട്ടുണ്ട്.