‘ദേശവിരുദ്ധ പ്രവര്‍ത്തനം’; മുസ്ലീം ലീഗ് ജമ്മു കശ്മീരിനെ നിരോധിച്ചു
ന്യൂഡല്‍ഹി: മുസ്ലീം ലീഗ് ജമ്മു കശ്മീരിനെ (മസറത്ത് ആലം വിഭാഗം) നിരോധിത സംഘടനയായി പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. ദേശവിരുദ്ധ, വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
അഖിലേന്ത്യാ ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ ഇടക്കാല ചെയര്‍മാന്‍ മസറത്ത് ആലമിന്റെ നേതൃത്വത്തിലുള്ള വിഭാഗം ദേശവിരുദ്ധ, വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും, തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും, ജമ്മു കശ്മീരില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ആളുകളെ പ്രേരിപ്പിച്ചെന്നുമാണ് കണ്ടെത്തല്‍.
ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായി പ്രവര്‍ത്തിക്കുന്ന ആരെയും വെറുതെ വിടില്ലെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു.