വിദേശമലയാളിയും മലയാളവും-ഭാഷാതലത്തിലും കോളനി വാഴ്ചയോ?

ആന്‍്‌റണി പുത്തന്‍പുരയ്ക്കല്‍

malayalam-language
സമഗ്രമായ ഒരു ഭാഷാപാഠ്യപദ്ധതിക്ക് വിദേശമലയാളികള്‍ രൂപം നല്‍കണമെന്നാണ് എന്‍െ്‌റ അഭിപ്രായം. ഇതിനുവേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നും പ്രതിനിധികളെ തെരഞ്ഞെടുക്കുകയും അവരുടെ മേല്‍നോട്ടത്തില്‍ ആധുനിക മനോവിജ്ഞാനീയത്തിന്‍േ്‌റയും ശാസ്ത്രസാങ്കതിക വിദ്യകളുടേയും വെളിച്ചത്തില്‍ സമഗ്രമായ ഒരു പാഠ്യപദ്ധതിക്ക് രൂപം നല്‍കാവുന്നതാണ്. നമ്മുടെ ഭാഷയോടും സംസ്‌കാരത്തോടുമുള്ള യഥാര്‍ത്ഥ സ്‌നേഹം ഇങ്ങനെയാണ് നാം പ്രകടിപ്പിക്കേണ്ടത്.

മലയാളത്തെ സമുദ്ധരിക്കാന്‍ ലോകമലയാള സമ്മേളനം മറുനാട്ടില്‍ വിളിച്ചുകൂട്ടി, നമ്മുടെ സഹിത്യകാരന്മാരേയും മന്ത്രിമാരേയും സാംസ്‌കാരിക നായകന്മാരേയും ക്ഷണിച്ചുവരുത്തി. അവരുടെ അധരവ്യായാമങ്ങളെ ചെറുമയക്കത്തിലിരുന്ന് ശ്രവിക്കുന്നതുകൊണ്ട് നമ്മുടെ ഭാഷയും സംസ്‌കാരവും വളരില്ല. എല്ലാ വര്‍ഷവും നമ്മുടെ നാട്ടിലും ഇവര്‍ ഇതേ വിഷയങ്ങള്‍ ഋതുഭേദങ്ങള്‍ക്കനുസരിച്ച് ആവര്‍ത്തിച്ചു ചര്‍ച്ച ചെയ്യാറുണ്ട്. എന്നിട്ടും വഞ്ചി തിരുനക്കര തന്നെ! ഇതിന് ഒരന്ത്യം മറുനാടന്‍ മലയാളികളായ നിങ്ങള്‍ തന്നെ കുറിക്കൂ.

ഭാഷാതലത്തില്‍ ഇന്നും കോളനിവാഴ്ച നിലനില്‍ക്കുന്നുവെന്ന അബദ്ധജഡിലവും രാഷ്ട്രീയപ്രേരിതവുമായ പ്രസ്താവനകളിറക്കുന്ന എഴുത്തുകാരും രാഷ്ട്രീയക്കാരും ഇന്നു നമ്മുടെ നാട്ടിലുണ്ട്. അമേരിക്കക്കാരേയും ഇംഗ്ലണ്ടുകാരേയും പേടിച്ചിട്ടായിരിക്കണം ഇവരുടെ മക്കളെ ഇവര്‍ ഊട്ടിയിലും കൊടൈക്കനാലിലും അയച്ചിരിക്കുന്നത്. 1996ല്‍ അന്തര്‍ദേശീയ തലത്തില്‍ നടന്ന ഭാഷാധ്യാപകരുടെ സമ്മേളനത്തില്‍ പങ്കെടുത്ത വ്യക്തി എന്ന നിലയില്‍ എനിക്കു പറയാന്‍ കഴിയും; ഇന്നു ഭാഷാതലത്തില്‍ കോളനിവാഴ്ചയില്ല. എഴുപത്തി രണ്ടു രാജ്യങ്ങളില്‍ നിന്ന് പങ്കെടുത്ത പ്രതിനിധിയോഗത്തില്‍ ലോകഭാഷയെന്ന വിളിക്കുന്ന ഇംഗ്ലീഷിലെ പണ്ഡിതന്മാര്‍ പറഞ്ഞത്, ഓരോ ന്യൂനപക്ഷങ്ങളും അവരവരുടെ മാതൃഭാഷ തങ്ങളുടെ മക്കളെ പഠിപ്പിക്കണമെന്നാണ്. എന്‍െ്‌റ അറിവുശരിയാണെങ്കില്‍ എല്ലാ വിദേശരാജ്യങ്ങളിലും ന്യൂനപക്ഷങ്ങളുടെ ഭാഷ, സംസ്‌കാരം എന്നിവ കാത്തുസൂക്ഷിക്കാന്‍ പ്രത്യേകമായ സാമ്പത്തിക സഹായങ്ങളും വിദഗ്‌ധോപദേശങ്ങളും നല്‍കുന്നുണ്ട്. ഇതുവേണ്ട വിധത്തില്‍ ഉപയോഗിക്കാത്തവര്‍ മലയാളികള്‍ മാത്രമായിരിക്കും.

ഒരു ജനപദത്തിന്‍െ്‌റയോ ജന്മപ്രകൃതിയുടെയോ ഭാഗവും മാധ്യമവും സ്രോതസ്സും ഭാഷയാണ്. ഈ സത്യം അറിഞ്ഞോ അറിയാതെയോ ചെറുതും വലുതുമായ ജനവിഭാഗങ്ങള്‍, ലോകത്തെവിടെയും സ്വന്തം ഭാഷയും സംസ്‌കാരവും നിലനിറുത്താന്‍ പരിശ്രമിക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ (വിദേശ)മലയാളിക്ക് സ്വന്തം അനന്യത നഷ്ടപ്പെട്ടു എന്നു വേണം കരുതാന്‍. മറ്റു ഭാഷകളിലേക്കും സംസ്‌കാരങ്ങളിലേക്കും തന്നെത്തന്നെ സന്നിവേശിപ്പിക്കാന്‍ മലയാളി വെമ്പല്‍ കൂട്ടുന്നുവോ എന്നു ഞാന്‍ സംശയിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ സ്വന്തമായ ഐശ്വര്യം നമുക്ക് നഷ്ടപ്പെടുകയും സമഗ്രമായ ഉദ്ഗ്രഥനം സാധിക്കാതെ പോവുകയും ചെയ്യുന്നു.

നമ്മുടെ ഭാഷയും സംസ്‌കാരവും നമ്മുടെ മക്കള്‍ക്ക് നാം പകര്‍ന്ന് കൊടുക്കുമ്പോള്‍ സമഗ്രമായ ജീവിതവീക്ഷണവും സാംസ്‌കാരികവുമായ അവബോധവും അവര്‍ക്ക് ലഭിക്കും. വിവിധ നാടുകളില്‍ നിന്നും ജീവിതസാഹചര്യങ്ങളില്‍ നിന്നും നാം കരസ്ഥമാക്കുന്ന ഭാഷ(കള്‍) എത്ര ഉപകാരപ്രദമാണെങ്കിലും ആ ഭാഷയെ അന്തസ്സിന്‍േ്‌റയും ആഭിജാത്യത്തിന്‍േ്‌റയും മാനദ്ണ്ഡമായി കരുതി മാതൃഭാഷയെ അവഗണിക്കരുത്. അതു സ്വന്തം മാതൃഭാഷയോടുള്ള അവഗണന തന്നെയാണ്. മാതൃബന്ധം ജന്മാന്തരങ്ങളിലേക്ക് നീളുന്നതുപോലെ മാതൃഭാഷയും അതിന്‍െ്‌റ സ്വാധീനവും എന്നെന്നും നിലനില്‍ക്കേണ്ടതാണ്.