‘മാസ്റ്റര്‍ ദി ആര്‍ട്ട് ഓഫ് ടീച്ചിംഗ്’ അധ്യാപകര്‍ക്ക് ഒരു അമൂല്യ ഗ്രന്ഥം!

പാലാ: അനേക വര്‍ഷത്തെ ഗവേഷണത്തിലൂടെയും അധ്യാപന പരിചയത്തിലൂടെയും ഡോ. പി.കെ റോയി തയ്യാറാക്കി, ഡോ ശശി തരൂരിന്റെ അവതാരികയോടെ പുറത്തിറങ്ങുന്ന ‘മാസ്റ്റര്‍ ദി ആര്‍ട് ഓഫ് ടീച്ചിംഗ് ‘എന്ന പുസ്തകം, ഇന്ത്യയുടെ മിസൈല്‍ വുമണ്‍ എന്നറിയപ്പെടുന്ന, ഇന്ത്യന്‍ എയറനോട്ടിക്കല്‍ സിസ്റ്റം ഡയറക്ടര്‍ ജനറല്‍ ഡോ. ടെസ്സി തോമസ്, ആദ്യകോപ്പി ഫാ. ജോസ് പറപ്പിള്ളിക്ക് (മാനേജര്‍, എസ് എഫ് എസ് ജൂണിയര്‍ കോളേജ്, ഏറ്റുമാനൂര്‍) നല്‍കി പ്രകാശനം ചെയ്തു. തദവസരത്തില്‍ ഡോ. പി.കെ റോയി, വേള്‍ഡ് പീസ് മിഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ലിസി സണ്ണി സ്റ്റീഫന്‍, ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

പുതിയ കാലത്തിന്റെ അധ്യാപനരീതികളുടെ അനന്ത സാധ്യതകളും പ്രായോഗിക നിര്‍ദ്ദേശങ്ങളും വിശാലമായ പഠനങ്ങളും അടങ്ങുന്നതാണ് ഈ അമൂല്യഗ്രന്ഥമെന്ന് ഡോ ശശി തരൂര്‍ തന്റെ അവതാരികയില്‍ രേഖപ്പെടുത്തി. വേള്‍ഡ് പീസ് പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.

റിപ്പോര്‍ട്ട്: കെ ജെ ജോണ്‍