സുനി നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു ; എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തുവരാന്‍ സാധ്യത എന്ന് പോലീസ് സംശയം

കൊച്ചി :   പള്‍സര്‍ സുനി  നടിയെ ഉപദ്രവിക്കുന്നതിന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി.  ഇതോടെ പള്‍സര്‍ സുനി പറഞ്ഞ മൊഴി ശരിയാണെന്ന് എന്ന നിലപാടിലാണ് പോലീസ്. അഭിഭാഷകനെ ഏല്‍പിച്ച മെമ്മറി കാര്‍ഡിലാണ് ഈ ദൃശ്യങ്ങള്‍ ഉള്ളത് എന്നാണ് റിപ്പോര്‍ട്ട്. കൈരളി-പീപ്പിള്‍ ടിവി ആണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നടിയെ ആക്രമിച്ചതും അത് വീഡിയോയില്‍ പകര്‍ത്തിയതും എല്ലാം സുനി ഒറ്റയ്ക്കാണ് ചെയ്തത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് സ്ഥിരീകരിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവം നടന്നതിന് ശേഷം അഭിഭാഷകന് പള്‍സര്‍ സുനി നല്‍കിയ കവറിലാണ് ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നത്. പോലീസ് അത് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. എന്നാല്‍  മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പകര്‍ത്തപ്പെട്ടിട്ടുണ്ട് എന്നും പോലീസ് പറയുന്നു. ആ ദൃശ്യങ്ങള്‍ പള്‍സര്‍ സുനി ആര്‍ക്കെങ്കിലും പകര്‍ത്തി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആര്‍ക്കൊക്കെയാണ് അവ നല്‍കിയത് എന്ന് സുനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മറ്റുള്ളവരുടെ കൈകളില്‍ എത്തിയാല്‍ ഭാവിയില്‍ ആ ദൃശ്യങ്ങള്‍ പുറംലോകത്തിന്റെ മുന്‍പില്‍ എത്തും എന്നതിന് യാതൊരു സംശയവും ഇല്ല. അതേസമയം ണപരിശോധനക്ക് തയാറല്ലെന്ന് മുഖ്യപ്രതി സുനില്‍കുമാര്‍ കോടതിയില്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ കായലിലെറിഞ്ഞെന്ന പ്രതിയുടെ മൊഴി ശരിയോയെന്ന് പോളിഗ്രാഫിലൂടെ കണ്ടെത്താമെന്നായിരുന്നു പ്രതീക്ഷ.  മുഖ്യപ്രതി സുനില്‍ കുമാറിനെ ആലുവയിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നുണ പരിശോധന വേണമെന്ന കാര്യം പൊലീസ് അറിയിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ കായലില്‍ എറിഞ്ഞുകളഞ്ഞെന്ന പ്രതിയുടെ മൊഴി ശരിയോയെന്ന് ഉറപ്പിക്കാന്‍ പോളിഗ്രാഫ് ടെസ്റ്റ് ആവശ്യമായിരുന്നു. നിലവിലെ നിയമമനുസരിച്ച് നുണപരിശോധന നടത്തണമെങ്കില്‍ അതിന് വിധേയനാകുന്നയാളുടെ അനുമതി വേണം. അത് സാക്ഷിയായാലും പ്രതിയായാലും സ്വയം നല്‍കുന്ന അനുമതിയുണ്ടെങ്കിലേ കോടതിക്ക് ഉത്തരവിടാനാകൂ.