ദിലീപിനെതിരെ പരസ്യമായ ആക്ഷേപവുമായി അമേരിക്കന്‍ മലയാളി ; ദിലീപിന്‍റെ അമേരിക്കന്‍ ഷോ ബഹിഷ്കരിക്കുവാന്‍ ആഹ്വാനം (വീഡിയോ)
ന്യൂയോര്‍ക്ക്: മലയാള സിനിമാ താരം ദിലീപിനെതിരെ പരസ്യമായ ആരോപണങ്ങളുമായി അമേരിക്കന്‍ മലയാളി രംഗത്ത്. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന കട്ടപ്പന സ്വദേശിയായ സാബു കട്ടപ്പന എന്നയാളാണ് തന്‍റെ ഫേസ്ബുക്ക് വഴി ദിലീപിന്‍റെ അമേരിക്കന്‍ ഷോ ബഹിഷ്കരിക്കണം എന്ന് അമേരിക്കന്‍ മലയാളികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മഞ്ചുവാര്യരെ വിവാഹമോചനം ചെയ്ത ശേഷം ദിലീപ് കാവ്യയെ വിവാഹംകഴിച്ചതാണ് ഇതിനു മുഖ്യകാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. കൂടാതെ കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നിലും ദിലീപ് ആണ് എന്ന് ഇയാള്‍ ആരോപിക്കുന്നു. ഇതിനെ പറ്റി അഭിപ്രായം ഉള്ളവര്‍ തന്നെ വിളിച്ചറിയിക്കണം എന്നും അതിനായി തന്റെ മൊബൈല്‍ നമ്പറും ഇദ്ദേഹം വീഡിയോയിലൂടെ പറയുന്നുണ്ട്. അടുത്ത മാസമാണ് നാദിര്‍ഷായുടെ നേതൃത്വത്തില്‍ ഉള്ള സംഘം അമേരിക്കന്‍ പര്യടനം നടത്തുന്നത്.എന്നാല്‍ സാബു കട്ടപ്പന എന്ന പ്രൊഫൈലില്‍ കയറി നോക്കിയാല്‍ ഇപ്പോള്‍ വീഡിയോ കാണുവാന്‍ സാധിക്കില്ല. അതേസമയം ഫേസ്ബുക്ക് പേജുകളിലും വാട്സ് ആപ്പ് ഗ്രൂപ്പുകളിലും വീഡിയോ ഇപ്പോള്‍ വൈറല്‍ ആയി മാറിക്കഴിഞ്ഞു.