വാല്‍മീകി മഹര്‍ഷി: ബോളിവുഡ് നടി രാഖി സാവന്ത് അറസ്റ്റില്‍

മുംബൈ: രാമായാണം രചിച്ച വാല്‍മീകി മഹര്‍ഷിയെ കുറിച്ച് നല്ലതല്ലാത്ത പരാമര്‍ശം നടത്തിയ കേസില്‍ ബോളിവുഡ് നടി രാഖി സാവന്തിനെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ലുധിയാനയിലെ കോടതി രാഖി സാവന്തിനെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് കണക്കിലെടുത്ത് പഞ്ചാബ് പൊലീസാണ് മുംബൈയിലെത്തി രാഖിയെ അറസ്റ്റ് ചെയ്തത്.

സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഹിന്ദു ഇതിഹാസ കൃതിയുടെ രചയിതാവായ വാല്‍മീകിയെയും വാല്‍മീകി വിഭാഗത്തില്‍പ്പെട്ടവരുടെയും മതവികാരത്തെ വ്രണപ്പെടുത്തുന്ന വിധം പരാമര്‍ശം നടത്തിയെന്നതാന് കേസ്. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് വാല്‍മീകി വിഭാഗത്തില്‍പെട്ടവര്‍ രാഖിക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

കേസില്‍ മാര്‍ച്ച് ഒമ്പതിന് രാഖിയോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യെപ്പട്ടിരുന്നുവെങ്കിലും അവര്‍ ഹാജരായില്ല. തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.