യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കായിക മേള മെയ് 20ന് സൗത്തെണ്ടില്‍

യുക്മയുടെ പ്രധാന റീജിയനുകളില്‍ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2017ലെ കായികമേള മെയ് 20ന് സൗത്തെന്‍ഡിലെ ലെഷര്‍ ആന്‍ഡ് ടെന്നീസ് സെന്ററില്‍ വച്ച് നടക്കും. റീജിയന്‍ പ്രസിഡന്റ് രഞ്ജിത് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനം എടുത്തത്.

2017 മെയ് 20 ന് രാവിലെ 11 .30 ന് മാര്‍ച്ച് പാസ്റ്റോടെ മത്സരങ്ങള്‍ ആരംഭിക്കും. ലോകോത്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്കോട് കൂടിയ കായികവേദിയില്‍ മത്സരാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കഴിയും.
ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് ട്രോഫികള്‍ നല്‍കുന്നു. കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷന് പ്രത്യേക പുരസ്‌കാരവും നല്‍കുന്നതായിരിക്കും.

റീജിയന്‍ കായിക മേളകളില്‍ സിംഗിള്‍ ഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കും
ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകള്‍ക്കും ആണ് യുക്മ നാഷണല്‍ കായികമേളയില്‍ പങ്കെടുക്കവാന്‍ അവസരം ലഭിക്കുക.

മത്സരങ്ങളുടെ പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങുന്ന ഇമെയില്‍ സന്ദേശം എല്ലാ അസോസിയേഷന്‍ കമ്മറ്റികള്‍ക്കും
അയക്കുന്നതായിരിക്കും.

റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത എക്‌സിക്യൂട്ടീവ് കമ്മറ്റി ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കി. റീജിയന്റെ 2017 ലെ കലാമേള ഒക്ടോബര്‍ 7ന് ബാസില്‍ഡനില്‍ നടക്കും.

റീജിയന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി ജോജോ തെരുവാനുമായി 07753329563 ല്‍ ബന്ധപ്പെടാവുന്നതാണ്.