കേരളത്തിലെ ക്രമസമാധാനം വിലയിരുത്താന്‍ കേന്ദ്രം; കേന്ദ്രമന്ത്രി ഡിജിപി കൂടിക്കാഴ്ച്ച
കേരളത്തിന്റെ കേരളത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന അക്രമ സംഭവങ്ങളെക്കുറിച്ച് ബി.ജെ.പി. കേരള നേതൃത്വം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ക്രമസമാധാന നില കേന്ദ്രം വിലയിരുത്തും. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി ഹന്‍സ് രാജ് ഡി.ജി.പിയുമായി കൂടിക്കാഴ്ച്ച നടത്തും. ലോക്‌നാഥ് ബെഹ്‌റയുമായുളള കൂടിക്കാഴ്ച്ചയില്‍ കേരളത്തിന്റെ ക്രമസമാധാന നിലയെക്കുറിച്ചും അദ്ദേഹം ചര്‍ച്ച ചെയ്യും. ചീഫ് സെക്രട്ടറി നളിനി നെറ്റോയേയും കേന്ദ്ര മന്ത്രി കാണും.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. നേതാക്കള്‍ നേരത്തെ രാജ്ഭവനിലെത്തിയിരുന്നു. ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ ഇടപെടണമെന്നാണ് ബി.ജെ.പി. കേരള നേതൃത്വം നേരത്തെ ആവശ്യപ്പെട്ടത്.