സ്വപ്നങ്ങള്‍ ബാക്കിയാക്കി സൗദി ഓജര്‍ കമ്പനി ഓര്‍മ്മയായി: ജോലി നഷ്ടപ്പെട്ടവര്‍ക്ക് നാടണയാന്‍ തുണയായി സഹപ്രവര്‍ത്തകര്‍ തന്നെ
റിയാദ്: സൗദിയിലെ സാമ്പത്തിക പ്രതിസന്ധി കാരണം സൗദി ഓജര്‍ കമ്പനി പൂട്ടി അതിലെ അവസാന ബാച്ച് ആളുകളും നാട്ടിലേക്ക് യാത്രയായി.
കഴിഞ്ഞ 21 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ദുരിദത്തിലായ ആലപ്പുഴ സ്വദേശി ഹാഷിം സഹപ്രവര്‍ത്തകരുടെ സഹായത്താല്‍ നാട്ടിലേക്ക് യാത്രയായി. സൗദി ഓജര്‍ കമ്പനിയിലെ അവസാന ബാച്ചിലെ 160പേരില്‍ ഒരാള്‍ ആയിരുന്നു ഹാഷിം. ഇതേ കമ്പനിയില്‍ തന്നെ ജോലി ചെയ്ത് വന്നവര്‍ പുതിയ കമ്പനിയിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറിയപ്പോള്‍ ജോലി നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ ആയിരുന്നു ഹാഷിം. എന്നാല്‍ കുറെ ആളുകള്‍ക്ക് സൗദി ഗോവെര്‍മെന്റ് EXIT നല്‍കുകയായിരുന്നു. EXIT നല്‍കിയെങ്കിലും സൗദി ഗവര്‍മെന്റ് നല്‍കാമെന്ന് പറഞ്ഞ ടിക്കറ്റ് കിട്ടാനായി ജോലി പോലുമില്ലാതെ ദിവസങ്ങളോളം കഴിഞ്ഞു. അപ്പോഴാണ് ഹാഷിമിന്റെ നിസ്സഹായാവസ്ഥ ഹാഷിം സഹപ്രവര്‍ത്തകരെ അറിയിച്ചപ്പോള്‍ സഹകരണത്തിന്റെ പുതിയ മേഖല തുറന്ന് ലത്തീഫ് തെച്ചി അടങ്ങുന്ന സഹപാഠികള്‍ ഔദാര്യം കാണിക്കുക ആയിരുന്നു.
എന്നാല്‍ സഹപ്രവര്‍ത്തകരുടെ ദുരിദത്തില്‍ മനസ്സലിവ് തോന്നിയ കൂട്ടുകാര്‍ ഫൈനല്‍ EXIT ആയി കാത്തുനിന്ന ഹാഷിമിന് മടക്ക യാത്രക്ക് ഉള്ള ടിക്കറ്റ് നല്‍കുകയായിരുന്നു. ദുരിദവും ദുരന്തങ്ങളും സംഭവിക്കുമ്പോള്‍ സഹാനുഭൂതി അനുകമ്പയോടും കൂടി പെരുമാറേണ്ടത് മനുഷ്യ സഹജമാണ്. ഇത്തരം ഒരു ജീവകാരുണ്യ പ്രവര്‍ത്തനം ആണ് ലത്തീഫ് തെച്ചിയും സഹപ്രവര്‍ത്തകരും പ്രതിസന്ധി ഘട്ടത്തില്‍ കൂട്ടുകാരനോട് ചെയ്തത്. ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്ന മറ്റ് പലര്‍ക്കും മാസങ്ങളായി ശമ്പളം പോലും ലഭിച്ചിട്ടില്ല. ഇനി എന്ത് ചെയ്യണം എന്ന് ഒറ്റപെട്ടു നില്‍ക്കുമ്പോള്‍ ആണ് തിരിച്ചു പോകണം എന്ന് ഹാഷിമും കൂട്ടുകാരും തീരുമാനിച്ചത്. ഇനിയും 159 ഓളം പേര് ടിക്കറ്റിനായി കാത്തിരിക്കുകയാണ്.
സഹപ്രവര്‍ത്തകന്‍ ആയ ലത്തീഫ് തെച്ചി, ഷെറഫു ചേളാരി, ഉസ്മാന്‍ എന്നിവരും ഡിപ്ലോമാറ്റിക് വോളന്റീര്‍ ആയ ഷജീര്‍ വള്ളിയോത്ത്, ഷാനവാസ് രാമഞ്ചിറ, ഹുസാം വള്ളികുന്നം, സലീഷ് മാസ്റ്റര്‍, കുഞ്ഞുമോന്‍ പത്മാലയം, സലീഷ് പേരാമ്പ്ര, ഫക്രുദ്ധീന്‍ പെരിന്തല്‍മണ്ണ എന്നിവരും ലത്തീഫ് തെച്ചിയോടൊപ്പം സഹായത്തിന് ഉണ്ടായിരുന്നു.