ഗൗരി ലങ്കേഷ് വധത്തില്‍ ആശങ്കയറിയിച്ച് അമേരിക്കന്‍ പാര്‍ലമെന്റ്; ‘ലോകത്തെവിടെയും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിന്റെ സൂചനയാണ് ലങ്കേഷ് വധം’

വാഷിംഗ്ടണ്‍: ബെംഗളുരുവില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിഅമേരിക്കന്‍ പാര്‍ലമെന്റെ്. അഭിപ്രായസ്വാതന്ത്രത്തിന്റെ പേരില്‍ ലോകത്ത് പലയിടത്തും നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് ഇന്ത്യയില്‍ നടന്ന ഗൗരി ലങ്കേഷ് വധവും, ദളിത് എഴുത്തുകാരന്‍ കാഞ്ച ഇളയക്ക് നേരരയുണ്ടായ ആക്രമണവും യു.എസ് ജനപ്രതിനിധി സഭയില്‍ ചര്‍ച്ചയായത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധിയായ ഹരോള്‍ഡ് ട്രെന്‍ഡ് ഫ്രാങ്ക്‌സ് പ്രതിനിധി സഭയില്‍ പ്രസംഗിക്കുന്നതിനിടയിലാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെക്കുറിച്ച് ഉന്നയിച്ചത്. ലോകത്ത് അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അദേഹം ചൂണ്ടിക്കാട്ടി.

ജനാധിപത്യ വിരുദ്ധതയ്‌ക്കെതിരെ നിര്‍ഭയമായി ശബ്ദമുയര്‍ത്തിയതിന്റെ പേരിലാണ് പൊതുസമ്മതയായ ഗൗരി ലങ്കേഷ് എന്ന മാധ്യമപ്രവര്‍ത്തക വധിക്കപ്പെട്ടത്. സാമൂഹ്യപ്രവര്‍ത്തകയായ ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി, നരേന്ദ്ര ധാബോല്‍ക്കര്‍ എന്നിവര്‍ കൊല്ലപ്പെട്ടതിന് സമാനമായ സാഹചര്യത്തിലാണ് ഗൗരി ലങ്കേഷും കൊല ചെയ്യപ്പെട്ടത്’ -അദേഹം തുറന്നടിച്ചു.

അതിനു പിന്നാലെയാണ് ഇന്ത്യയിലെ ദളിത് എഴുത്തുകാരനും, യൂണിവേഴ്‌സിറ്റി അധ്യാപകനുമായ കാഞ്ച ഐലയ്യയ്ക്കു നേരെ ആക്രമണവും, വധഭീഷണിയും ഉണ്ടായത്. ഇത്തരം സംഭവങ്ങള്‍ ലോകത്തെവിടെയും അഭിപ്രായം സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.