കാര്‍ മോഷ്ട്ടാവിനെ ഹോളിവുഡ് സ്റ്റൈലില്‍ പിന്തുടര്‍ന്ന് പോലീസ് ; ലൈവ് വീഡിയോ വൈറല്‍
അമേരിക്കന്‍ സിറ്റിയായ ഒക് ലഹോമയിലാണ് ഹോളിവുഡ് ചിത്രങ്ങള്‍ക്ക് സമാനമായ നാടകീയ സംഭവങ്ങള്‍ അരങ്ങറിയത്. മോഷ്ടിച്ച പിക്കപ്പ് വാനുമായി ഏറെ നേരം വട്ടംകറക്കിയ മോഷ്ടാവിനെ പോലീസ് അവസാനം വെടിവെച്ച് വീഴ്ത്തുകയായിരുന്നു. റോഡില്‍ പോലീസ് തടഞ്ഞ സമയം മോഷ്ട്ടാവ് കാറുമായി വയലില്‍ ഇറങ്ങുകയായിരുന്നു. വയലിലൂടെയുള്ള ചെയ്സിങ്ങിനിടെ പത്തോളം പോലീസ് വാഹനങ്ങളെ വെട്ടിച്ച ശേഷം ഒടുവില്‍ ഒരു കുളത്തിലേക്ക് വാഹനം വീണതോടെ മോഷ്ടാവ് ഇറങ്ങി ഓടാന്‍ ശ്രമിച്ചു. പിന്നാലെയെത്തിയ പോലീസ് നില്‍ക്കാന്‍ ആവശ്യപ്പെട്ടിങ്കിലും ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് വെടിവെക്കുകയായിരുന്നു. രണ്ടര മണിക്കൂറോളമാണ് ഇയാള്‍ പോലീസിനെ വട്ടംകറക്കി ട്രക്ക് ഓടിച്ചത് . മോഷ്ടാവിനെ കീഴ്‌പ്പെടുത്തന്നതിന്റെ ദൃശ്യങ്ങള്‍ ഒക് ലഹോമ പോലീസ് ഫെയ്‌സ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.









